തൃശൂർ ജില്ലയിലെ ബീച്ചുകളിലേക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും പ്രവേശനം താൽകാലികമായി നിരോധിച്ചു
തൃശൂർ ജില്ലയിലെ അതിശക്തമായ മഴയെതുടർന്നും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ ബീച്ചുകളിലേക്കുള്ള പ്രവേശനവും, എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ താൽകാലികമായി നിരോധിച്ചിരിക്കുന്നതായി ജില്ല കലക്ടർ ഹരിത.വി.കുമാർ ഉത്തരവ് ഇറക്കി.
നിർദേശം ലംഘിക്കുന്നവർക്കും പ്രേരിപ്പിക്കുന്നവർക്കും ദുരന്തനിവാരണ ആക്ട് പ്രകാരമുള്ള ശിക്ഷ നടപടികളുണ്ടാകുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു


.jpeg)
0 Comments