പള്ളപ്രം എ.എം.എൽ.പി സ്കൂളിൽ പി.ടി.എ ജനറൽ ബോഡിയും സമ്മാനദാനവും നടത്തി
മുനിസിപ്പൽ കൗൺസിലർ വി.പി സുരേഷ് ഉദ്ഘാടനം ചെയ്തു.
പൊന്നാനി: പള്ളപ്രം എ.എം.എൽ.പി സ്കൂളിൽ പി.ടി.എ ജനറൽ ബോഡി യോഗവും വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും നടത്തി. മുനിസിപ്പൽ കൗൺസിലറും വിദ്യാഭ്യാസ സ്ഥിരം സമിതി അംഗവുമായ വി.പി സുരേഷ് ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് വി ഹംസു അധ്യക്ഷത വഹിച്ചു.
വായനാദിനം, ചാന്ദ്രദിനം, ബഷീർ ദിനം എന്നിവയോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളിലും അലിഫ് അറബിക്ടാലൻ്റ് ടെസ്റ്റിലും വിജയികളായ വിദ്യാർത്ഥിഥികൾക്കും രക്ഷിതാക്കൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
പ്രധാനാധ്യാപിക എം.വി റെയ്സി റിപ്പോർട്ട് അവതരിപ്പിച്ചു. അധ്യാപകരായ ദിപുജോൺ, ജൂലിഷ് എബ്രഹാം, സി റഫീഖ്, ബൈജു, റിയാസ് എന്നിവർ സംസാരിച്ചു.
പി.ടി.എ പ്രസിഡൻ്റായി വി ഹംസു വൈസ്പ്രസിഡൻ്റുമാരായി സി.വി അശ്കർ അലി, വിനീത എം.ടി.എ പ്രസിഡൻ്റായി ധനീഷ,
വൈസ്പ്രസിഡൻ്റായി
റംസീന എന്നിവരെ തെരഞ്ഞെടുത്തു. ശ്രീജ, റംസീന, പ്രസീത, ആബിദ്, കൃഷ്ണജ, റസിയ ഹംസത്ത്, കുഞ്ഞൻ ബാവ, സുബീന, മുംതാസ്, നസീറ, സി.എം അശ്റഫ്, ഫൈസൽ, ഷാജി, റസീന എന്നിവരാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com


.jpeg)
0 Comments