വാട്ടർ അതോറിറ്റിയുടെ വെള്ളം പാഴാകുന്നു; എം.എൽ.എക്ക് പ്രദേശത്തുകാരുടെ പരാതി.
വെളിയംകോട് പഞ്ചായത്തിലെ മുളമുക്കിന് സമീപം മൂന്ന് മാസമായി പൈപ്പ് പൊട്ടിയതിന്റെ അടിസ്ഥാനത്തിൽ വാട്ടർ അതോറിറ്റിയുടെ ശുദ്ധജലം പാഴാകുന്നത് അധികൃതരെ അറിയിച്ചിട്ടും നടപടികൾ ഇല്ലാത്തതിനെ തുടർന്ന് ഇന്ന് പ്രദേശത്തുകാർ പി. നന്ദകുമാർ എം.എൽ.എ ക്ക് പരാതി നൽകി. പൊതു ആവശ്യത്തിനായി വാസു കരുമത്തിൽ ആണ് പരാതി നൽകിയത്. നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ. ഉറപ്പു നൽകി. പ്രാദേശിക മാധ്യമങ്ങളും ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ആയിരക്കണക്കിന് ആളുകൾക്കുള്ള കുടിവെള്ളമാണ് പൈപ്പ് പൊട്ടി ഈ മേഖലയിൽ പാഴാകുന്നത്.



0 Comments