മാറഞ്ചേരി ഗവ ഹയർ സെക്കൻഡറി സ്കൂൾ 1989എസ്എസ്എൽ സി ബാച്ച് കുടുംബ സംഗമം സപ്തംബർ പത്തിന്
മാറഞ്ചേരി ഗവ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും 1989 വർഷത്തിൽ പുറത്തിറങ്ങിയ എസ്എസ്എൽസി ബാച്ച് വിദ്യാർഥികളുടെ കുടുംബ സംഗമം സപ്തംബർ പത്തിന് മാറഞ്ചേരി മുക്കാല അരുണോദയം റീജൻസിയിൽ വെച്ച് നടക്കും. ഇതിന്റെ ഭാഗമായി കുടുംബ സംഗമത്തിന് നൽകിയ പേര് മാറഞ്ചേരി ഗവ ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപിക സരസ്വതി ടീച്ചർ പുറത്തിറക്കി.
1989 സ്കൂളിൽ നിന്നും എസ്എസ്എൽസി പഠിച്ചിറങ്ങിയ മുഴുവൻ ഡിവിഷനുകളിലെ വിദ്യാർത്ഥികളും കുടുംബവും ഈ സംഗമത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രധാന അധ്യാപിക സരസ്വതി ടീച്ചർ ,സ്കൂൾ വികസന സമിതി കൺവീനറും ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനുമായ ഇബ്രാഹിം മാസ്റ്റർ ,PTAപ്രതിനിധി പ്രസാദ് ചക്കാലക്കൽ, 89 ബാച്ച് അലുംനി ഭാരവാഹികളായ കുഞ്ഞുമോൻ ഇല്ലം നഗർ ഇസ്മായിൽ മംഗലത്തേൽ,പവിത്രൻ, സി.പി അഷ്റഫ്, രമേശ് അമ്പാരത്ത്, ഭാസ്കരൻ മാമ്പ്ര, സുനിൽ പനമ്പാട് തുടങ്ങിയവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com



0 Comments