കല ഉള്ളിലുള്ളവർക്ക് കളങ്കമുണ്ടാകില്ല-പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ.
കല ഉള്ളിലുള്ളവർക്ക് കളങ്കമുണ്ടാകില്ല-പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ.
കേന്ദ്ര സാംസ്‌കാരിക വകുപ്പും സോപാനവും ചേർന്ന് നടത്തുന്ന വാദ്യോത്സവത്തിന്റെ ലോഗോ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്യുന്നു.
കലയുടെ താളം മനസിലുള്ളവരുടെ മനസിൽ കളങ്കമുണ്ടാകില്ലെന്നതിനാൽ കലകളെ ജാതിമതവിഭാഗീയതക്കതീതമായി ഏവരും ഏകമനസോടെ സ്വീകരിക്കണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
എടപ്പാൾ സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യം കേന്ദ്രസാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ സെപ്തംബർ രണ്ട്, മൂന്ന്,നാല് തീയതികളിൽ മിനി പമ്പയിൽ നടത്തുന്ന വാദ്യോത്സവത്തിന്റെ ലോഗോ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല മാളികപ്പുറം മുൻ മേൽശാന്തി പി.എം.മനോജ് എമ്പ്രാന്തിരി ഏറ്റുവാങ്ങി. വാദ്യകലകളുടെ ഉന്നമനത്തിനായി രാപകലില്ലാതെ പ്രവർത്തിക്കുന്ന സോപാനം പഞ്ചവാദ്യം സ്‌കൂളിന്റെ പുതിയ സംരംഭത്തെ എല്ലാ കലാ സ്‌നേഹികളും സർവാത്മനാ പിന്തുണക്കണമെന്ന് മനോജ് എമ്പ്രാന്തിരി പറഞ്ഞു. സിനിമാ സീരിയൽ താരം ടിനി ടോം മുഖ്യാതിഥിയായി.
സോപാനം പ്രിൻസിപ്പൽ സന്തോഷ് ആലങ്കോട്, കുറുങ്ങാട് വാസുദേവൻ നമ്പൂതിരി, ഉണ്ണി ശുകപ്പുരം, രാജേഷ് പ്രശാന്തിയിൽ, ടി.പി.മോഹനൻ എന്നിവർ പ്രസംഗിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments