കേരള കർഷക സംഘം ചെറുവല്ലൂർ യുണിറ്റ് സമ്മേളനം സമാപിച്ചു.
ചെറവല്ലൂർ സിപിഐഎം ബ്രാഞ്ച് കമ്മറ്റി ഓഫീസ് ഹാളിൽ വെച്ച് നടന്ന കേരള കർഷക സംഘം ചെറുവല്ലൂർ യുണിറ്റ് സമ്മേളനം സമാപിച്ചു. ചെറുവല്ലൂർ കർഷക സംഘം ഏരിയ വൈസ് പ്രസിഡന്റ് വി. ബി നൂറുദ്ദീൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കർഷക സംഘത്തിന്റെ ശക്തമായ ഇടപെടൽ വേണ്ട കാലഘട്ടമാണ് ഇതെന്നും, ഫാസിസ്റ്റ് അജണ്ടയുമായി കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് വത്കരണ ഭരണത്തിൽ കർഷകരുടെ ദുരിതം കൂടികൊണ്ടിരിക്കുകയാണ് എന്നും ഒരുവർഷത്തോളം നീണ്ട കർഷക സമര പോരാട്ടത്തിൽ കർഷക സംഘത്തിന്റെ പങ്ക് പ്രധാനമായിരുന്നു എന്നും ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കർഷക സംഘം പെരുമ്പടപ്പ് പഞ്ചായത്ത് ട്രഷറർ ഷൽജി, ബ്രാഞ്ച് സെക്രട്ടറിമാരായ അബ്ദുൾ ഗഫൂർ, ഷബീർ എന്നിവർ സംസാരിച്ചു. കുഞ്ഞിബാപ്പു പാലക്കൻ അധ്യക്ഷനായിരുന്നു. കേരള കർഷക സംഘം ചെറവല്ലൂർ യുണിറ്റ് ഭാരവാഹികളായി കുഞ്ഞിബാപ്പു പാലക്കൻ (പ്രസിഡന്റ്)
ഗോപിനാഥൻ എ (വൈസ് പ്രസിഡന്റ്)
ഫൈസൽ ബാവ (സെക്രട്ടറി) മുഹമ്മദ് (ജോ:സെക്രട്ടറി) കുഞ്ഞുകുഞ്ഞൻ (trasharar) എന്നിവരെ
തെരഞ്ഞെടുത്തു.
ഏരിയ കമ്മറ്റി അംഗം സുനിൽകുമാർ സ്വാഗതവും, ഫൈസൽ ബാവ നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments