ഐഷകുട്ടി ഉമ്മ മെമ്മോറിയൽ സ്വർണ മെഡലും ഉപഹാരങ്ങളും നൽകി.
വെളിയങ്കോട് എംടിഎംകോളേജിൽ നിന്നും നല്ല മാർക്കോട്കൂടി വിജയിച്ച വിദ്യാർത്ഥികൾക്ക് ഐഷകുട്ടി ഉമ്മ മെമ്മോറിയൽ സ്വർണ മെഡലും രണ്ടും മൂന്നും സ്ഥാനം നേടിയവർക്കുള്ള ഉപഹാരങ്ങളും നൽകി. പ്രശസ്ത കവി റഫീക്ക് അഹമ്മദാണ് അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തത്.
വെളിയങ്കോട് പോലുള്ള ഗ്രാമ പ്രദേശങ്ങളിൽ നിന്നും വിദ്യാഭ്യാസ രംഗത്ത് ഏറ്റവും ആധുനികമായ സജ്ജീകരിച്ച ഈ കോളേജ് കാമ്പസ് മാതൃകയാണ് എന്നും സാമൂഹിക സാംസ്കാരിക ധൈഷണിക മേഖലക്ക് ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകുന്ന സംഭാവന വിസ്മരിക്കാനാവില്ല എന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിധുലാൽ, ഷിഫാന ഷെറിൻ എന്നിവർക്കുള്ള ഗോൾഡ് മെഡൽ റഫീക്ക് അഹമ്മദ് അണിയിച്ചു. എം. ടി. എം ട്രസ്റ്റ് ചെയർമാൻ ഡോ. വികെ അബ്ദുൾ അസീസ് അധ്യക്ഷനായിരുന്നു. ബികോം ഫിനാൻസ്, ബികോം കോർപറേഷൻ, ബികോം സി എ, Bsc CS, ബി.ബി.എ, ബി.എ ഇംഗ്ലീഷ് എന്നിവയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർക്കുള്ള ഉപഹാരങ്ങളും സർട്ടിഫിക്കറ്റും ജില്ലാ പഞ്ചായത്ത് മെമ്പർ എകെ സുബൈർ, വെളിയങ്കോട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ സെയ്ദ് പുഴക്കര, വാർഡ് മെമ്പർ അബു താഹിർ തണ്ണിതുറക്കൽ, എംടി എം ട്രസ്റ്റ് സെക്രട്ടറി പ്രൊഫ: ഹവ്വാവുമ്മ, പ്രിസിപ്പൽ ജോൺ ജോസഫ് പനക്കൽ, വൈസ് പ്രസിഡന്റ് രാജേന്ദ്രകുമാർ എന്നിവർ നൽകി. പ്രിൻസിപ്പൽ ജോൺ ജോസഫ് പനക്കൽ സ്വാഗതവും പ്രോഗ്രാം കമ്മറ്റി കൺവീനർ അനിൽ പുത്തനാഴി നന്ദി പറഞ്ഞു.
വിദ്യാർത്ഥികൾ അവതരിപ്പിച്ച ഒപ്പന, കൈമുട്ടി കളി, കോൽക്കളി, ദഫ് മുട്ട്, അധ്യാപകരും വിദ്യാർഥികളും ചേർന്ന് അവതരിപ്പിച്ച നാടൻ പാട്ടും തെയ്യവും, മറ്റു കലാ പരിപാടികളും നിലവാരം പുലർത്തി. അധ്യാപകരായ മായ പ്രസാദ്, മുഹമ്മദ് വാസിഹ്, തസ്ലീം, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments