പാലപ്പെട്ടി തട്ടുപറമ്പ് ഗവൺമെന്റ് ഫിഷറീസ് യുപി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പച്ചക്കറി വിത്ത് വിതരണം ചെയ്തു.
കർക്കിടക്കത്തിന്റെ വറുതിയിൽ നിന്നും സമ്പൽസമൃദ്ധിയുടെ ചിങ്ങമാസത്തിന് സ്വാഗതമോതിക്കൊണ്ട് പുതുവത്സര ദിനമായ ചിങ്ങം ഒന്ന് കർഷക ദിനത്തിൽ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി പാലപ്പെട്ടി തട്ടുപറമ്പ് ഗവൺമെന്റ് ഫിഷറീസ് യുപി സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും പച്ചക്കറി വിത്ത് വിതരണം ചെയ്തു.
PTA പ്രസിഡന്റ് പി കെ അബ്ദുല്ലയുടെ അധ്യക്ഷതയിൽ പ്രധാന അധ്യാപിക ശോഭന ടീച്ചർ സ്കൂൾ ലീഡർ അഭ്യൂദേവിന് വിത്ത് നൽകിക്കൊണ്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു, PTA വൈസ് പ്രസിഡണ്ട് സാറ, കൊച്ചുത്രേസ്യ ടീച്ചർ, ദിവ്യ ടീച്ചർ സിന്റു ടീച്ചർ സുജോ മാഷ്, ബാദുഷ, റംഷീന എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

0 Comments