നരണിപ്പുഴ പാലം വിദഗ്ദ സമിതി സന്ദർശിച്ചു.
നരണിപ്പുഴ പാലവുമായി നാട്ടുകാരിൽ ഉയർന്ന ചില ആശങ്കകളുടെ അടിസ്ഥാനത്തിലാണ് വെളിയംകോട് പഞ്ചായത്തിലെ ജനപ്രതിനിധി കൂടിയായ സെയ്തു പുഴക്കരയുടെ നിർദ്ദേശത്തെ തുടർന്ന് പൊതുമരാമത്ത് വകുപ്പിലെ എൻജീനിയർമാർ ഉൾപ്പെട്ട സംഘം പ്രാഥമിക വിലയിരുത്തലിനായി നരണിപ്പുഴ പാലം സന്ദർശിച്ചത്. നിലവിൽ ആശങ്കപ്പെടാനില്ലെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഉന്നത സംഘം വീണ്ടും പാലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പൊന്നാനി എം.എൽ.എ. പി നന്ദകുമാറും ഈ വിഷയത്തിൽ ഗൗരവമായി ഇടപെടുന്നുണ്ട്. അനസ്, ജിബിൻ, നാസർ തുടങ്ങിയവർ നാട്ടുകാരുടെ ആശങ്കകൾ ഉദ്യോഗസ്ഥരോട് വിവരിച്ചു.
35 വർഷം പഴക്കമുണ്ട് നരണിപ്പുഴ പാലത്തിന് . 1989 May 12 നാണ് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി TK ഹംസ നരണിപ്പുഴ പാലം നാടിന് സമർപ്പിച്ചത്.
നാട്ടുകാരൻ കൂടിയായ PT മോഹനകൃഷ്ണൻ MLA ആയിരുന്നു ചടങ്ങിന്റെ അധ്യക്ഷൻ.
ആറ് വർഷ കാലയളവിലാണ് പാലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.
🇪🇦🇱 🇲🇪🇩🇮🇦
🇷ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments