Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് ഗ്രാമപഞ്ചായത്ത് വെളിയങ്കോട് കൃഷിഭവൻ കർഷകദിനം ആചരിച്ചു


ചിങ്ങം ഒന്ന് കർഷക ദിനത്തിന്റെ ഭാഗമായി വെളിയങ്കോട്   പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ വിളംബരജാഥയും, കർഷകരെ ആദരിക്കലും, കാർഷിക സെമിനാറും നടത്തി.  

വെളിയങ്കോട് പഞ്ചായത്തിൽ  നിന്ന്  ആരംഭിച്ച വിളംബരജാഥ പുഴക്കരയിൽ സമാപിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പർ എ കെ സുബൈർ  ഉദ്ഘാടനം ചെയ്തു. വെളിയംകോട് പഞ്ചായത്ത് പ്രസിഡന്റ്   ഷംസു കല്ലാട്ടേൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിവിധ മേഖലയിൽ  കഴിവ് തെളിയിച്ച പഞ്ചായത്തിലെ മികച്ച കർഷകരെ ചടങ്ങിൽ വച്ച് ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ  ആരിഫ നാസർ,  വൈസ് പ്രസിഡന്റ്  ഫൗസിയ വടക്കേപ്പുറത്ത്, വികസന സ്റ്റാൻഡിങ് കമ്മിറ്റി മജീദ് പാടിയോടത്ത്,  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈദ് പുഴക്കര, മറ്റു മെമ്പർമാർ  തുടങ്ങിയ പങ്കെടുത്തു സംസാരിച്ചു. വെളിയങ്കോട് കൃഷി ഓഫീസർ  സുരേഷ് സ്വാഗതവും  അസിസ്റ്റന്റ് കൃഷി ഓഫീസർ ഫാത്തിമ  നന്ദിയും പറഞ്ഞു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments