Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാറഞ്ചേരി പഞ്ചായത്ത് 12-ാം വാർഡ് ഗ്രാമസഭയും വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങും നടന്നു .


മാറഞ്ചേരി പഞ്ചായത്ത് 12-ാം വാർഡ് ഗ്രാമസഭയും വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങും  നടന്നു

മാറഞ്ചേരി പഞ്ചായത്ത് 12-ാം വാർഡ് ഗ്രാമസഭയും SSLC പ്ലസ്‌ടു പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങും അല്ലിപ്പറമ്പ് മുനീറുൽ ഇസ്ലാം മദ്രസ്സയിൽ നടന്നു.


അംഗണവാടി ടീച്ചർ ഷീബ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ മെഹറലി കടവിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് മാറഞ്ചേരി ഗ്രാമ പഞ്ചായത്ത്  പ്രസിഡണ്ട് ഷെമീറ ഇളയേടത്ത്  ഉദ്ഘാടനം ചെയ്തു. 12-ാം വാർഡിലെ സമഗ്ര വികസനത്തിനും വേണ്ടിയുള്ള ചർച്ചകളും ലൈഫ് മിഷൻ പദ്ധതിയിൽ വാർഡിൽ നിന്ന് ഉൾപ്പെട്ടവരുടെ പേരു വിവരങ്ങളും പദ്ധതിയിൽ ഉൾപ്പെടാതെ പോയ വ്യക്തികളുടെ വിവരങ്ങളും കാരണങ്ങളും വിശദമായി ചർച്ച നടന്നു. ലൈഫ്‌മിഷന്റ വാർഡിലെ കരട് ലിസ്റ്റ് ഗ്രാമ സഭ അംഗീകരിച്ചു.

വാർഡിൽ നിന്നും SSLC / PLUS TWO പരീക്ഷയിൽ വിജയിച്ച നൂറോളം കുട്ടികളെ ചടങ്ങിൽ മൊമെന്റൊ നൽകി പഞ്ചായത്ത് പ്രസിഡണ്ടും വാർഡ് മെമ്പറും ചേർന്ന് അഭിനന്ദിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments