നാടൻപാട്ട് ശില്പശാലയോടെ വിദ്യാരംഗം കലാസാഹിത്യവേദിക്ക് തുടക്കം
പൊന്നാനി: പള്ളപ്രം എ.എം.എൽ.പി സ്കൂളിൽ നാടൻപാട്ട് ശില്പശാലയോടെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. അധ്യാപകനും നാടൻപാട്ട് കലാകാരനുമായ രാജേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.
നാടൻ പാട്ടുകൾ പാടിയും കുട്ടികൾക്ക് പാടാൻ അവസരം നൽകിയും ശിൽപശാല അനുഭവത്തിന്റെ പുതുരസങ്ങൾ തീർത്തു. പ്രധാനാധ്യാപിക എം.വി റെയ്സി അധ്യക്ഷയായി. പി.ടി.എ പ്രസിഡൻ്റ് വി ഹംസു, SRGകണ്വീനർ ജൂലിഷ് എബ്രഹാം, സ്റ്റാഫ് സെക്രട്ടറി ദിപു ജോൺ, വിദ്യാരംഗം കൺവീനർ പി.കെ സല്‍മ, റിയാസ്, റഫീഖ്, ബൈജു, നിത ജോയ്, യു സജ്ന സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com



0 Comments