എസ്എസ്എൽസി പ്ലസ് ടു വിജയികൾക്കുള്ള അനുമോദന സദസും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു.
വെളിയങ്കോട് സിപിഐഎം പത്തുമുറി ബ്രാഞ്ചും പ്രവാസി കൂട്ടം പത്തു മുറിയും സംയുക്തമായി എസ്എസ്എൽസി പ്ലസ് ടു വിജയികൾക്കുള്ള അനുമോദന സദസും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. വെളിയങ്കോട് ബീവി പടി ഫാത്തിമ ഹാളിൽ നടന്ന പരിപാടി പൊന്നാനി സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് ടി എം സിദ്ദീഖ് ഉദ്ഘാടനം നിർവഹിച്ചു. വാർഡംഗം മുസ്തഫ എം എസ് അധ്യക്ഷത വഹിച്ചു . കരിയർ ഗൈഡൻസ് സ്പെഷ്യലിസ്റ്റും , സൈക്കോളജിസ്റ്റുമായ യഹിയ ആമയം മോട്ടിവേഷൻ ക്ലാസ് എടുത്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ താജുനിസ , വാർഡ് മെമ്പർമാരായ ഹസീന ഹിദായത്ത്, വേലായുധൻ , താഹിർ തണ്ണിത്തുറ ,സൈനുദ്ദീൻ, ആറ്റുണ്ണി തങ്ങൾ, ലിനീഷ് കല്ലാട്ട്, റസാക്ക് എം എ , ഷിനോജ് എന്നിവർ ആശംസ അർപ്പിച്ചു. സംറത്ത് ഖാൻ സ്വാഗതവും ബ്രാഞ്ച് സെക്രട്ടറി സെക്രട്ടറി ബാത്തിഷ എം എം നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com
0 Comments