Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പുന്നയൂര്‍ക്കുളം കുമാരന്‍പടി അങ്കണവാടി കുരുന്നുകള്‍ക്ക് തുറന്നു നൽകി






പുന്നയൂര്‍ക്കുളം കുമാരന്‍പടി അങ്കണവാടി കുരുന്നുകള്‍ക്ക് തുറന്നു നൽകി
പുന്നയൂര്ക്കുളം ഗ്രാമപഞ്ചായത്തിലെ കുമാരന്പടി അങ്കണവാടി എൻ കെ അക്ബർ എം എൽ എ കുരുന്നുകൾക്ക് തുറന്ന് നൽകി. വാടകയ്ക്ക് പ്രവര്ത്തിച്ചിരുന്ന ഏഴാം നമ്പര് അങ്കണവാടിയാണ് സ്മാര്ട്ട് പകിട്ടോടെ കുരുന്നുകളെ വരവേറ്റത്. കാട്ടിപുരയ്ക്കല് ജമീല മൊയ്തീന് സൗജന്യമായി പഞ്ചായത്തിന് നല്കിയ അഞ്ച് സെന്റ് സ്ഥലത്ത് വിശാലമായ കളിസ്ഥലം ഉള്പ്പെടെ ആധുനിക സൗകര്യങ്ങള് ഉള്പ്പെടുത്തിയാണ് അങ്കണവാടി നിര്മ്മിച്ചിരിക്കുന്നത്. 26.60 ലക്ഷം രൂപയാണ് അങ്കണവാടി നിര്മ്മാണത്തിന് വകയിരുത്തിയത്. റര്ബണ് മിഷന് ഫണ്ടില് നിന്ന് 16.9 ലക്ഷം രൂപയും പഞ്ചായത്ത് ഫണ്ടില് നിന്ന് 9.7 ലക്ഷം രൂപയുമാണ് കെട്ടിട നിര്മ്മാണത്തിന് വിനിയോഗിച്ചത്. 1333 ചതുരശ്രയടി വിസ്തീര്ണത്തില് നിര്മ്മിതി കേന്ദ്രത്തിനായിരുന്നു നിര്മ്മാണ ചുമതല.
കുരുന്നുകള്ക്ക് അക്ഷരങ്ങള് കണ്ട് പഠിക്കാനും പാട്ടും നൃത്തവുമെല്ലാം ആസ്വദിക്കാനാകും വിധം ഡിജിറ്റല് പഠന സൗകര്യവും ഇവിടെയുണ്ട്. കുട്ടികളുടെ സ്വഭാവരീതിക്കനുസൃതമായ വിധത്തിലാണ് അങ്കണവാടി സജ്ജീകരിച്ചിരിക്കുന്നത്. അവര്ക്ക് കൗതുകകരമാകും വിധം കാര്ട്ടൂണ് കഥാപാത്രങ്ങളായ കാട്ടിലെ കണ്ണനും ഡോറ ഭുജിയുമെല്ലാം ചുമരിലും ചുറ്റുമതിലിലും നിറ സാന്നിദ്ധ്യമാണ്. അക്കങ്ങളും അക്ഷരങ്ങളും അക്കൂട്ടത്തില് സ്ഥാനം പിടിച്ചിട്ടുണ്ട്.
ആധുനിക രീതിയിലുള്ള ഇരിപ്പിടങ്ങള്, ശിശു സൗഹൃദ ടോയ്ലറ്റ്, ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി റാംപ്, അടുക്കള, സ്റ്റോർ റും, വിശ്രമമുറി, പഠനമുറി തുടങ്ങിയ സൗകര്യങ്ങളും അങ്കണവാടിയിലുണ്ട്. മുകളിലെ നിലയില് വിശാലമായ കളിസ്ഥലവും വീണ് പരിക്കേല്കാതിരിക്കാന് പ്രത്യേക മാറ്റും സജ്ജീകരിച്ചിട്ടുണ്ട്. പുന്നയൂര്ക്കുളത്തെ ശിശു സൗഹ്യദ പഞ്ചായത്താക്കുക എന്ന ലക്ഷ്യത്തോടെ അഞ്ച് അങ്കണവാടികളാണ് പഞ്ചായത്തില് സ്മാര്ട്ട് നിലവാരത്തില് ഉയര്ത്തിയത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി. പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന് ഷെഹീര് അധ്യക്ഷത വഹിച്ച ചടങ്ങില് പ്രൊജക്ട് എന്ജിനിയര് ടി ജി ശ്രീജിത്ത് റിപ്പോര്ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം റഹീം വീട്ടിപറമ്പില്, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മന്ദലാംകുന്ന് മുഹമ്മദുണ്ണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ കെ നിഷാര്, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ പ്രേമ സിദ്ധാർത്ഥൻ, മൂസ ആലത്തേ യിൽ, ബിന്ദു ടീച്ചർ, വാർഡംഗം ബുഷറ നൗഷാദ്, മറ്റ് പഞ്ചായത്തംഗങ്ങള്, ജനപ്രതിനിധികള് തുടങ്ങിയവര് പങ്കെടുത്തു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌ ഒരു ദേശത്തിന്‍റെ ശബ്ദം കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും ഗ്രൂപ്പിൽ അംഗമാകാൻ👇 https://chat.whatsapp.com/GmPfhSxyDC68doCejgGqum YouTube: https://www.youtube.com/realmediachannel Facebook: https://www.facebook.com/realmediachannel/ Website: www.realmediachannel.com

Post a Comment

0 Comments