മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് ക്യാൻസർ കെയർ പദ്ധതിക്ക് തുടക്കക്കമായി
മാറഞ്ചേരിയിലെ കാരുണ്യ സാന്ത്വന രംഗത്ത് പ്രവർത്തിക്കുന്ന സംഘടനയായ മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ കാരുണ്യ സാന്ത്വന പദ്ധതിയായ മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് ക്യാൻസർ കെയർ പദ്ധതിക്ക് തുടക്കമായി . മാറഞ്ചേരി ട്രസ്റ്റ് ഓഫീസിൽ നടന്ന പരിപാടി പി എച്ച് സി മാറഞ്ചേരി മെഡിക്കൽ ഓഫീസർ ഷൻഫിയത്ത് ഉദ്ഘാടനം ചെയ്തു. ട്രെസ്റ്റ് ചെയർമാന്‍ അബൂബക്കർ മടപ്പാട്ട് അധ്യക്ഷത വഹിച്ചു. പ്രൊജക്ട് സമർപ്പണം നജീബ് എം ടി നിർവഹിച്ചു. ക്യാൻസർ കെയർ പ്രൊജക്ട് ആദ്യ തുക ജില്ല പഞ്ചായത്ത് മെമ്പർ എ കെ സുബൈറിന് കൈമാറി ഉദ്ഘാടനം ചെയ്തു. ഡ്രസ്സ് ബാങ്കിന്‍റെ ഉദ്ഘാടനം ബ്ലോക്ക് മെമ്പർ നൂറൂദീന് നൽകി നിർവഹിച്ചു. പഞ്ചായത്ത് മെമ്പർ സുഹറ ഉസ്മാൻ , നിഷാദ്, ബക്കർ എന്നിവർ ആശംസകൾ അർപ്പിച്ചു. ബാബു വഹാബ് സ്വാഗതവും ട്രസ്റ്റ് വൈസ് കൺവീനർ അഷ്റഫ് പൂച്ചാമം നന്ദിയും രേഖപ്പെടുത്തി
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel



0 Comments