Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കർഷകസംഘം മാറഞ്ചേരി പഞ്ചായത്ത് സമ്മേളനം നടന്നു





കർഷകസംഘം മാറഞ്ചേരി പഞ്ചായത്ത് സമ്മേളനം നടന്നു

കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കർഷകർക്ക് ഉടനെതന്നെ ധനസഹായം നൽകണമെന്ന് കർഷകസംഘം മാറഞ്ചേരി പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു.

കർഷകസംഘം മാറഞ്ചേരി പഞ്ചായത്ത് സമ്മേളനം കുറുപ്പത്ത് ഗോവിന്ദേട്ടൻ നഗറിൽ കർഷകസംഘം സംസ്ഥാന കമ്മിറ്റി മെമ്പർ  രജീഷ് ഊപാലാ ഉദ്ഘാടനം ചെയ്തു. ടി അലി അധ്യക്ഷ വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി സഖാവ് പി മുരളീധരൻ പ്രവർത്തന റിപ്പോർട്ടും ഏരിയ സെക്രട്ടറി വി രമേശ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.ചർച്ചകൾക്കും മറുപടിക്കും ശേഷം പഞ്ചായത്തിൽ 2 വില്ലേജ് കമ്മറ്റികൾ രൂപീകരിച്ചു. മാറഞ്ചേരി വില്ലേജ് കമ്മിറ്റി പ്രസിഡണ്ട് ആയി ചക്കാലക്കൽ പ്രസാദ് സെക്രട്ടറിയായി. സി എ മൊയ്തീൻ ട്രഷററായി ടി അലിയെയും തിരഞ്ഞെടുത്തു. കാഞ്ഞിരമുക്ക് വില്ലേജ് കമ്മിറ്റി പ്രസിഡണ്ട് ആയി ഇ ഉണ്ണികൃഷ്ണനേയും സെക്രട്ടറിയായി നൗഷാദിനെ യും ഖജാൻജിയായി ടി വേണുഗോപാലിനെ യും. തെരഞ്ഞെടുത്തു.

സമ്മേളനത്തിൽ ഏരിയ പ്രസിഡന്റ് വാസുദേവൻ നമ്പൂതിരി മാറഞ്ചേരി ലോക്കൽ കമ്മറ്റി സെക്രട്ടറി എ പി വാസു തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. ഈ ഉണ്ണികൃഷ്ണൻ സ്വാഗതവും നൗഷാദ് നന്ദിയും പറഞ്ഞു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com



Post a Comment

0 Comments