വെളിയങ്കോട് ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ഇലക്കറിമേള സംഘടിപ്പിച്ചു
മേളയിൽ മുപ്പതിലേറെ പുതുമയാർന്ന ഇലവിഭവങ്ങളുടെ പ്രദർശനം നടന്നു. തുടർന്ന് ഇലക്കറികളുടെ പ്രാധാന്യം, പ്രകൃതി സംരക്ഷണം എന്നീ വിഷയങ്ങളിൽ പ്രശസ്ത യോഗ പ്രകൃതി ചികിത്സകൻ ഡോ. ശംഭു നമ്പൂതിരി ക്ലാസ്സ് അവതരിപ്പിച്ചു. മാറിയ ഭക്ഷണ സംസ്കാരം,ഇലക്കറികൾ ഭക്ഷണമാക്കേ ണ്ടതിന്റെ ആവശ്യകത, ഫാസ്റ്റ് ഫുഡ് സംസ്കാരത്തിന്റെ ദൂഷ്യഫലങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. കുട്ടികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരെല്ലാം വിഭവങ്ങൾ ഉണ്ടാക്കുന്നതിൽ പങ്കാളികളായിരുന്നു.
വിവിധ ഔഷധസസ്യങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു. കുട്ടികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ അവർ വിഭവങ്ങൾ തയ്യാറാക്കിയ വിധം, അവയുടെ പോഷക മൂല്യങ്ങൾ എന്നിവയെക്കുറിച്ച് വിശദീകരിച്ചു. പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ശ്രീ. സുരേഷ്, പ്രശസ്ത കർഷകൻ ശ്രീ. രവി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. നൂറിലേറെ കുട്ടികൾ പങ്കെടുത്ത മേള ഉച്ചക്ക് ഒരു മണിക്ക് അവസാനിച്ചു. സ്കൂൾ പ്രധാനദ്ധ്യാപകൻ ശ്രി. അനിൽകുമാർ, ഹൈ സ്കൂൾ അധ്യാപിക ജയശ്രീ ടീച്ചർ എന്നിവർ നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com



0 Comments