പെരുമ്പടപ്പ് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ കർഷക സഭയുടെയും,ഞാറ്റുവേല ചന്തയുടെയും ഉദ്ഘാടനം ചെയ്തു
പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിലുള്ള കർഷക സഭയുടെയും ഞാറ്റുവേല ചന്തയുടെയും ഉദ്ഘാടനം പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ പി നിസാറിന്റെ അദ്ധ്യക്ഷതയിൽ പ്രസിഡണ്ട് ശ്രീമതി ബിനീഷ മുസ്തഫ നിർവ്വഹിച്ചു .ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ എ കെ സുബൈർ മുഖ്യഅതിഥിയായിരുന്നു . കൃഷി ഓഫീസർ ശ്രീ സുദർശൻ രാമകൃഷ്ണൻ സ്വാഗതവും, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി സൗദ അബ്ദുള്ള നന്ദിയും പറഞ്ഞു . ചടങ്ങിൽ വാർഡ് മെമ്പർമാർ, കാർഷിക വികസന സമിതി അംഗങ്ങൾ,പാടശേഖര സമിതി ഭാരവാഹികൾ . കേര ഗ്രാമം കൺവീനർമാർ , അഗ്രികൾച്ചറൽ അസിസ്സ്റ്റന്റുമാരായ ബാലകൃഷ്ണൻ , നസീറ, സജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു. കർഷകർക്ക് സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്നതിനു വേണ്ടി മൂന്ന് ഇനം തെങ്ങിൻ തൈകൾ, പന്നിയൂർ ഇനം കുരുമുളക് തൈകൾ, സീത പഴം തൈകൾ, ഒട്ടു മാവിൻ തൈകൾ, മാങ്കോസ്റ്റിൻ തൈകൾ, പച്ചക്കറി തൈകൾ, പച്ചക്കറി വിത്ത് തുടങ്ങിയ വ കൃഷി ഭവനിൽ തയ്യാറാക്കിയിരുന്നു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments