അയിലക്കാട് ചിറക്കൽ ക്ഷേത്രത്തിൽ ബലിതർപ്പണത്തിനായി എത്തിയത് നിരവധി വിശ്വാസികൾ
പിതൃസ്‌മരണയില്‍ വിശ്വാസികൾ കർക്കടക വാവുബലി അർപ്പിച്ചു. മാറഞ്ചേരി അയിനിച്ചിറ കായലിനോട് ചേർന്നുള്ള ചിറക്കൽ ശ്രീ വാളാർകുണ്ട് ഭഗവതി ക്ഷേത്രത്തിൽ പിതൃമോക്ഷപുണ്യം തേടി വിവിധയിടങ്ങളിൽനിന്നായെത്തിയ വിശ്വാസികളാൽ ക്ഷേത്രവും പരിസരവും നിറഞ്ഞു. വ്യാഴാഴ്‌ച പുലർച്ചെ മൂന്നുമുതൽ തുടങ്ങിയ ബലിതര്‍പ്പണം 9.30 -വരെ നീണ്ടു. ബലിതർപ്പണത്തിന് എത്തുന്ന വിശ്വാസികൾക്ക് പ്രഭാതഭക്ഷണം ക്ഷേത്ര കമ്മിറ്റി ഒരുക്കിയിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിന് പെരുമ്പടപ്പ് പോലീസിന്റെ സഹായമുണ്ടായിരുന്നു. തിരുവത്ര ജയേഷ് സ്വാമി, കാഞ്ഞിരമുക്ക് അശോകൻ സ്വാമി എന്നിവരുടെ നേതൃത്വത്തിലാണ് ബലിതര്‍പ്പണം നടന്നത്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum

0 Comments