Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൊന്നാനി ഭാരതപ്പുഴയില്‍ ഉല്ലാസ ബോട്ടുകളുടെ സഞ്ചാരത്തിന്‌ നിയന്ത്രണം ഏര്‍പ്പെടുത്തി.


പൊന്നാനി കര്‍മ റോഡരികിലെ ഭാരതപ്പുഴയില്‍ ഉല്ലാസ ബോട്ടുകളുടെ സഞ്ചാരത്തിന്‌ നിയന്ത്രണം ഏര്‍പ്പെടുത്തി.

ടൂറിസ്‌റ്റ് ബോട്ടുകളുടെ സര്‍വ്വീസ്‌ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ പോര്‍ട്ട്‌ കണ്‍സര്‍വേറ്ററുടെ നിര്‍ദേശം.
മഴ ശക്‌തമാവുകയും, ഭാരതപ്പുഴയിലെ ജലനിരപ്പും, കുത്തൊഴുക്കും വര്‍ധിച്ചിട്ടും ഉല്ലാസ ബോട്ടുകള്‍ സര്‍വ്വീസ്‌ നടത്തുന്നുവെന്ന വാര്‍ത്തയെത്തുടര്‍ന്നാണ്‌ തുറമുഖ വകുപ്പ്‌ കണ്‍സര്‍വേറ്റര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്‌. ശക്‌തമായ ഒഴുക്കും, മോശമായ കാലാവസ്‌ഥയും മുന്‍നിര്‍ത്തിയാണ്‌ തീരുമാനം. ബുധനാഴ്‌ച മുതല്‍ ഇനി ഒരു മുന്നറിയിപ്പ്‌ ഉണ്ടാകുന്നത്‌ വരെ സര്‍വ്വീസ്‌ നടത്തരുതെന്നാണ്‌ നിര്‍ദ്ദേശം. സാധാരണ ഉല്ലാസ ബോട്ടുകള്‍ക്ക്‌ പുറമെ കുത്തൊഴുക്കുള്ള പുഴയില്‍ സ്‌പീഡ്‌ ബോട്ടും, കെട്ടും വള്ളവും ഉള്‍പ്പെടെ സ്‌ത്രീകളെയും, കുട്ടികളെയും കൊണ്ടാണ്‌ സര്‍വ്വീസ്‌ നടത്തുന്നത്‌. ഇത്‌ വലിയ അപകട സാധ്യതക്കാണ്‌ വഴിവെക്കുന്നതെന്നാണ്‌ ആരോപണം.
മഴ കനക്കുന്ന സാഹചര്യത്തില്‍ ജൂണ്‍ ഒന്നു മുതല്‍ ടൂറിസ്‌റ്റ് ബോട്ടുകള്‍ക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തുറമുഖ വിഭാഗം തീരുമാനിച്ചിരുന്നെങ്കിലും, പി.നന്ദകുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ഇതിന്‌ ഇളവ്‌ നല്‍കണമെന്ന്‌ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അനുകൂല കാലാവസ്‌ഥയില്‍ മാത്രം സര്‍വ്വീസ്‌ നടത്താനായിരുന്നു നിര്‍ദ്ദേശമെങ്കിലും, കോരിച്ചൊരിയുന്ന മഴയിലും ഉല്ലാസ ബോട്ടുകള്‍ യഥേഷ്‌ടം സര്‍വ്വീസ്‌ തുടരുകയാണ്‌.ബോട്ടുകളില്‍ ആവശ്യത്തിന്‌ ലൈഫ്‌ ജാക്കറ്റുകള്‍ പോലുമില്ലെന്നാണ്‌ ആക്ഷേപം. വൈകിട്ട്‌ ആറുവരെമാത്രമേ യാത്ര അനുവദിക്കൂവെന്ന നിര്‍ദ്ദേശവും വ്യാപകമായി ലംഘിക്കുന്നുണ്ട്‌. ഭാരതപ്പുഴ കടലിനോടുചേരുന്ന അഴിമുഖം ഭാഗത്ത്‌ അപകടസാധ്യത ഏറെയാണ്‌. സൂര്യാസ്‌തമയത്തിനുശേഷം ഒരു കാരണവശാലും യാത്രപാടില്ലെന്നാണ്‌ നിര്‍ദ്ദേശം.
ബോട്ടിന്റെയും ഉടമയുടെയും പേരും കയറാവുന്ന ആളുകളുടെ എണ്ണവും ബോട്ടിലെ ലൈഫ്‌ ജാക്കറ്റും ലൈഫ്‌ ബോയും ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനവും ഉള്‍പ്പെടുന്ന മുന്നറിയിപ്പ്‌ ബോര്‍ഡ്‌ ബോട്ടില്‍ കയറുന്ന ഭാഗത്ത്‌ വയ്‌ക്കണമെന്നും, അനുവദനീയമായതിനേക്കാള്‍ കൂടുതല്‍ ആളുകളെ ഒരു കാരണവശാലും കയറ്റരുതെന്നും നിര്‍ദേശമുണ്ടെങ്കിലും ഇക്കാര്യങ്ങള്‍ അപ്പാടെ ലംഘിച്ചാണ്‌ ടൂറിസ്‌റ്റ് ബോട്ടുകളുടെ സഞ്ചാരം.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com




Post a Comment

0 Comments