വിജയിച്ച മുഴുവൻ കുട്ടികളെയും ആദരിച്ച് തണൽ
മാറഞ്ചേരി: തണലിന്റെ കീഴിലുള്ള സംഗമം പലിശ രഹിത അയൽ കൂട്ടങ്ങളുടെ കുടുംബങ്ങളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷ പാസ്സായ മുഴുവൻ വിദ്യാർത്ഥികളെയും ആദരിച്ചു. തണൽ ഓഡിറ്റോറിയത്തിൽ നടന്ന ആദരിക്കൽ ചടങ്ങ് കോഴിക്കോട് സിജി ഡയറക്റ്റർ കെ.അബ്ദുൾ ലത്തീഫ് ഉദ്ഘാടനം ചെയ്തു. തണൽ പ്രസിഡന്റ് എ.അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു.ജി. ഐ.ഒ. ഏരിയാ വൈ.പ്രസിഡന്റ് ഹസ്ന മുഹമ്മദലി, ഫൗസിയ ഫിറോസ് , താഹിറാ ബഷീർ, റീനാ ഗണേഷ് എന്നിവർ പ്രസംഗിച്ചു. തണൽ സെക്രട്ടറി മുഹമ്മദ് മുബാറക് സ്വാഗതവും ടി. ഇബ്രാഹിം കുട്ടി നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments