പ്രതീക്ഷ കലാ സാംസ്കാരിക വേദി പനമ്പാട് വിജയികളെ അനുമോദിച്ചു
പ്രതീക്ഷ കലാസാംസ്‌കാരിക വേദിപനമ്പാടിന്റെ ആഭിമുഖ്യത്തിൽ L.S. S, S. S. L. C, PLUS TWO,വിജയികളെ അനുമോദിക്കുകയും ആരോഗ്യ പ്രവർത്തക മിനിയേയും നാഷണൽ മാസ്റ്റേഴ്സ് ഗെയിംസിൽ 2 മെഡലുകൾ കരസ്ഥമാക്കിയ എം. പി ഷാജിയേയും, കീമോ ചികിത്സ യുടെ ഭാഗമായി മുടി നഷ്ട്ടപ്പെട്ട കാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കാനായി മുടി ദാനം നൽകിയ തീർത്ഥയെയും ആദരിക്കുന്ന ചടങ്ങിൽ പ്രതീക്ഷ കലാ സാംസ്കാരിക വേദി ട്രഷറർ അഷ്‌റഫ്. പി. സ്വാഗതവും, അഞ്ചാം വാർഡ് മെമ്പർ എം. ടി ഉബൈദ് അധ്യക്ഷത വഹിച്ച ചടങ്ങ് മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമീറ ഇളയേടത്ത് ഉത്ഘാടനം ചെയ്തു. എം. ഇ. എസ്. കോളേജ് പൊന്നാനി അസിസ്റ്റന്റ് പ്രൊഫസർ സഫറാസ് അലി മുഖ്യ പ്രഭാഷണം നടത്തി. പ്രതീക്ഷ കലാസാംസ്ക്കാരി വേദി ധന സമാഹരണാർത്ഥം നടത്തുന്ന സമ്മാന പദ്ധതിയുടെ കൂപ്പൺ വിതരണോൽഘാടനം പ്രതീക്ഷ കലാ സാംസ് ക്കാരിക വേദി പ്രസിഡന്റ് ഷാജി. പി. വനിതാ വിംഗ് സെക്രട്ടറി ഷിംല ആനന്ദിനു നൽകി ഉൽഘാടനം ചെയ്തു D. H. O. H. S. S. പൂക്കരത്തറ പ്രിൻസിപ്പാൾ, ബെൻഷ അഷ്‌റഫ്, Rtd. H. M. O ഗേൾസ് ഹൈസ്ക്കൂൾ പൊന്നാനി ലത വിജയൻ, പ്രസന്ന അംഗനവാടി വർക്കർ, മുൻ അംഗനവാടി വർക്കർ ശോഭന, പ്രതീക്ഷ കലാസാം സ്ക്കാരിക വേദി വനിതാ വിംഗ് പ്രസിഡന്റ് സജിത ഹരീഷ്, സ്റ്റുഡന്റ് വിംഗ് പ്രസിഡന്റ് അഭയ ആനന്ദ്എന്നിവർ ആശംസകൾ നേരുകയും, പ്രതീക്ഷ കലാസംസ്ക്കാരിക വേദി ജോ. സെക്രട്ടറി ആനന്ദൻ നന്ദിയും പറഞ്ഞു



0 Comments