Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

അതിഥി വാർഷികാഘോഷങ്ങളുടെ ഭാഗമായി ചങ്ങരംകുളത്ത് ഫ്ളാഷ് മോബ് സംഘടിപ്പിച്ചു






അതിഥി വാർഷികാഘോഷങ്ങളുടെ ഭാഗമായി ചങ്ങരംകുളത്ത് ഫ്ളാഷ് മോബ് സംഘടിപ്പിച്ചു



ചങ്ങരംകുളം:ഭിന്നശേഷിയുള്ള കുട്ടികളുടെ ചികിത്സയും സംരക്ഷണവും ലക്ഷ്യമിട്ട് കഴിഞ്ഞ ഒരു വർഷമായി ചങ്ങരംകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അതിഥിയുടെ ജൂലൈ 19ന് നടക്കുന്ന  വാർഷികാഘോഷത്തിന് മുന്നോടിയായി സംഘടിപ്പിച്ച ഫ്ളാഷ് മോബ് ശ്രദ്ധേയമായി.വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ നടന്ന പരിപാടിക്ക് അതിഥി ഭാരവാഹികളും ജീവനക്കാരും നേതൃത്വം നൽകി.അതിഥിയിലെ ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളും രക്ഷിതാക്കളും അതിഥി ഭാരവാഹികളും ചേർന്ന് ഒരുക്കിയ വിത്യസ്ഥമായ ഫ്ളാഷ് മോബ് കാണാൻ നിരവധി പേരാണ് ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ ഒത്തു കൂടിയത്. സംയോചിതമായ ചികിത്സ രീതികളിലൂടെ ഇത്തരത്തിലുള്ള കുട്ടികളെ സമൂഹത്തിന്റെ ഉന്നതിയിലെത്തിക്കുകയും സ്വയം പ്രാപ്തരാക്കുകയുമാണ് അതിഥി ലക്ഷ്യം വെക്കുന്നതെന്ന് ഡോക്ടർ ശിൽപ അരിക്കത്ത് പറഞ്ഞു.പിപി കാലിദ്,താഹിർ ഇസ്മായിൽ,തുടങ്ങിയവർ സംസാരിച്ചു.ട്രോമകെയർ പ്രവർത്തകർ കാരുണ്യം പാലിയേറ്റീവ് പ്രവർത്തകർ,വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ അടക്കമുള്ള വിവിധ സന്നദ്ധ സംഘടനടാ പ്രവർത്തകരുടെ സാനിധ്യവും ശ്രദ്ധേയമായി.

ജൂലൈ 19ന് ചൊവ്വാഴ്ച നടക്കുന്ന അതിഥിയുടെ വാർഷികാഘോഷം ആലംകോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും




REAL MEDIA ഗ്രൂപ്പിൽ അംഗമാകാൻ👇 https://chat.whatsapp.com/FCH4vmZe1COC5KeG8qpUTW https://www.youtube.com/realmediachannel ഒരു ദേശത്തിന്‍റെ ശബ്ദം കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇 https://bit.ly/30cvXfk




Post a Comment

0 Comments