Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെള്ളക്കെട്ടൊഴിയാത തീരദേശം; പൊന്നാനിയിൽ പതിനഞ്ചോളം വീടുകൾ ഭാഗികമായി തകർന്നു



വെള്ളക്കെട്ടൊഴിയാത തീരദേശം; പൊന്നാനിയിൽ പതിനഞ്ചോളം വീടുകൾ ഭാഗികമായി തകർന്നു


മേഖലയിലെ കടലേറ്റത്തിന് തിങ്കളാഴ്‌ചയും ശമനമുണ്ടായില്ല. തിരമാലകൾ കരയിലേക്ക് ഇരച്ചുകയറി രൂപപ്പെട്ട വെള്ളക്കെട്ട് ഇപ്പോഴും ഒഴിഞ്ഞിട്ടില്ല. പതിനഞ്ചോളം വീടുകൾ ഭാഗികമായി തകർന്നു. അമ്പതിലേറേ വീടുകളിലേക്ക് വെള്ളം കയറിയിട്ടുണ്ട്. മുറിഞ്ഞഴി, മരക്കടവ്, അലിയാർപള്ളി, ഹിളർപള്ളി പരിസരം, മൈലാഞ്ചിക്കാട്, വെളിയങ്കോട് തണ്ണിത്തുറ, പത്തുമുറി, പാലപ്പെട്ടി അജ്മീർ നഗർ, കാപ്പിരിക്കാട് എന്നിവിടങ്ങളിൽ കടലേറ്റം രൂക്ഷമായി തുടരുകയാണ്.

തീരദേശത്തെ ചെറുറോഡുകളും മിക്ക വീടുകളും വെള്ളക്കെട്ടിലാണ്. കുടിവെള്ളക്ഷാമവും രൂക്ഷമായിട്ടുണ്ട്. കടൽഭിത്തി ഇല്ലാത്ത സ്ഥലങ്ങളിൽ ഒട്ടേറെ തെങ്ങുകൾ കടലലെടുത്തു. പുനർഗേഹം പദ്ധതിയുടെ ഭാഗമായി വീട് ലഭിച്ചവർ ഉപേക്ഷിച്ച തീരദേശമേഖലയിലെ വീടുകൾ പൂർണമായും കടലെടുത്തുകഴിഞ്ഞു. ഇപ്പോൾ തീരദേശറോഡും കടന്ന് എതിർവശത്തെ വീടുകളിലേക്കാണ് വെള്ളം ഇരച്ചുകയറുന്നത്. വീടുകൾക്കുള്ളിലേക്ക് മണലും വെള്ളവും അടിച്ചുകയറിയതിനാൽ താമസിക്കാൻ കഴിയാതെയായി. പലരും ബന്ധുവീടുകളിലേക്കു താമസം മാറ്റിയിട്ടുണ്ട്.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments