മണ്ണെണ്ണ വിലക്കൊപ്പം കുതിക്കാനാകാതെ മൽസ്യ ബന്ധന മേഖല
മത്സ്യബന്ധന യാനങ്ങള്‍ക്ക് പ്രതിദിനം 35 - 65 ലിറ്റര്‍ മണ്ണെണ്ണ വേണം. മത്സ്യഫെഡ്‌വഴി നല്‍കുന്ന മണ്ണെണ്ണയ്ക്ക് ലിറ്ററിന് 138 രൂപയാണ്. ഓയിലിനുളള പണവും മണ്ണെണ്ണ ഗോഡൗണില്‍ നിന്ന് എത്തിക്കാനുള്ള ചെലവും കൂട്ടിയാല്‍ ഒരു ദിവസം ആറായിരത്തിലേറെ രൂപ വരും. ഇത്രയും ചെലവിട്ടാലും പകുതിപോലും ആദായമുണ്ടാകില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
സിവില്‍ സപ്ലൈസ് വഴി നല്‍കുന്ന മണ്ണെണ്ണ ലിറ്ററിന് 102 രൂപയായി. മൂന്നുമാസം കൂടുമ്ബോള്‍ നല്‍കുന്നത്, അര ലിറ്റര്‍ മാത്രം. ഇനി അതുപോലും കിട്ടുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്. വില കൂട്ടിയതിനൊപ്പം മണ്ണെണ്ണയുടെ വിഹിതം കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് ഉള്‍പ്പടെ അടുത്തഘട്ടം അനുവദിക്കേണ്ട മണ്ണെണ്ണ വിതരണം തടസ്സപ്പെടുമെന്ന ആശങ്കയിലാണ് പൊതുവിതരണവകുപ്പ്.
കൈവശമുള്ള ശേഖരം തീരുന്നത് വരെ സംസ്ഥാനം 82 രൂപയ്ക്ക് തന്നെ മണ്ണെണ്ണ വിതരണം തുടരും. എന്നാല്‍ കരുതല്‍ തീര്‍ന്നാല്‍ വിതരണം മുടങ്ങും. മത്സ്യത്തൊഴിലാളികളെ മാത്രമാണ് മണ്ണെണ്ണ ക്ഷാമം ഗുരുതരമായി ബാധിക്കുന്നത്. പരമ്ബരാഗത മത്സ്യത്തൊഴിലാളികളുടെ 80 ശതമാനം എന്‍ജിനുകളും മണ്ണെണ്ണയിലാണ് പ്രവര്‍ത്തിക്കുന്നത്
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments