Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയംകോട് പഞ്ചായത്തിലെ ആറ്, ഏഴ് വാർഡിലെ വിജയികളെ അനുമോദിച്ചു



വെളിയംകോട് പഞ്ചായത്തിലെ ആറ്, ഏഴ് വാർഡിലെ വിജയികളെ അനുമോദിച്ചു


വെളിയങ്കോട് ഗ്രാമ പഞ്ചായത്തിലെ ആറ് , ഏഴ് , വാർഡുകളിൾ നിന്ന് എസ് . എസ് . എൽ . സി , പ്ലസ് ടു , പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളെ വാർഡ് മെമ്പർമാരുടെ നേത്യത്വത്തിൽ അനുമോദിച്ചു . 


ചേന്ദമംഗലം എൽ . പി. സ്കൂളിൽ ചേർന്ന അനുമോദന സദസ്സ് മുൻ സിൻഡിക്കേറ്റ് മെമ്പർ ഡോ: ബാബു ഇബ്രാഹീം ഉദ്ഘാടനം ചെയ്തു . സാമൂഹിക പരിവർത്തനങ്ങളുടെ കളരിയാക്കി വിദ്യഭ്യാസ കാലഘട്ടത്തെ മാറ്റാൻ വിദ്യാർത്ഥി സമൂഹം മുന്നോട്ട് വരണമെന്നും , സംസ്കാര സമ്പന്നത കൈവരിച്ച് വേലികെട്ടുകളില്ലാതെ മനഷ്യരെ സ്നേഹിക്കാൻ കഴിയണമെന്നും , ലക്ഷ്യം കൈവരിക്കുന്നതിന് കഠിനാദ്ധ്വാനം ചെയ്യണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ വിദ്യാർത്ഥികളെ ഓർമിപ്പിച്ചു . 


എം ഇ. എസ്. പൊന്നാനി കോളജ് അസിസ്റ്റൻ്റ് പ്രൊഫസർ, ഡോ: കെ. എം ജയശ്രീ മോട്ടിവേഷൻ ക്ലാസ്സ് നടത്തി . ആറാം വാർഡ് മെമ്പർ കൂടിയായ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു അധ്യക്ഷത വഹിച്ചു


ഏഴാം വാർഡ് മെമ്പറും പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ്കമ്മിറ്റി ചെയർമാൻ മജീദ് പാടിയോടത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ , പി. രാജാറാം , പി.സി. ത്രിവിക്രമൻ നമ്പൂതിരിപ്പാട്, കെ.വി. പ്രഭാകരൻ , കെ.എം. അനന്തകൃഷ്ണൻഎ. സി. മുഹമ്മദ് മാസ്റ്റർ, ബക്കർ കിളിയിൽ , വി. കൃഷ്ണൻകുട്ടി മാസ്റ്റർ മണി തമ്പാത്ത് , സുരേഷ് താണിയിൽ , തുടങ്ങിയവർ സംസാരിച്ചു .

ഇരു വാർഡുകളിൾ നിന്നായി എഴുപത് വിജയികളെയാണ് വിജയാദരം - 2022 എന്ന ചടങ്ങിലൂടെ അനുമോദനവും ഉപഹാരവും നല്കിയത് .

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിന്‍റെ ശബ്ദം*


കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/GmPfhSxyDC68doCejgGqum


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com




Post a Comment

0 Comments