Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

അങ്കണവാടിക്ക് ഭൂമി സൗജന്യമായി വിട്ട് നൽകി കെ.ബി.എസ് ഫാമിലി പൊന്നാനി



അങ്കണവാടിക്ക് ഭൂമി സൗജന്യമായി വിട്ട് നൽകി കെ.ബി.എസ് ഫാമിലി പൊന്നാനി

പതിറ്റാണ്ടുകളായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഒരു അങ്കണവാടിക്ക് കൂടി ഇനി സ്വന്തമായി കെട്ടിടം ഉയരും. ഇതിനാവശ്യമായ ഭൂമി സൗജന്യമായി വിട്ട് നൽകി മാതൃകയാവുകയാണ് കെ.ബി.എസ് ഫാമിലി. പൊന്നാനി നഗരസഭയിലെ വാർഡ് 49 ൽ പ്രവർത്തിക്കുന്ന 25 നമ്പർ അങ്കണവാടിക്കാണ് സൗജന്യമായി സ്ഥലം വിട്ട് നൽകിയത്. കെ.ബി.എസ് ഫാമിലിയിലെ ഹൗലത്തിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് സെന്റ് ഭൂമിയാണ് അത്യാധുനിക കെട്ടിടം പണിയുവാൻ നഗരസഭയ്ക്ക് വിട്ട് നൽകിയത്. 

പതിറ്റാണ്ടുകളായി വിവിധ വാടക കെട്ടിടങ്ങളിൽ മാറിമാറിയാണ് അങ്കണവാടി പ്രവർത്തിച്ചിരുന്നത്. സൗജന്യമായി ഭൂമി ലഭിച്ചതോടെ സ്വന്തമായി കെട്ടിടം എന്ന സ്വപ്നമാണ് പൂവണിയുന്നത്. പൊന്നാനി നഗരസഭയുടെ കീഴിയിൽ 83 അങ്കണവാടികളാണ് പ്രവർത്തിക്കുന്നത്. ഇതിൽ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന അങ്കണവാടികൾക്ക് സ്ഥലം ലഭ്യമാക്കാൻ നഗരസഭ അഭ്യർത്ഥന നടത്തിയിരുന്നു. നഗരസഭയുടെ അഭ്യർത്ഥനയെ തുടർന്ന് ഇതോടകം വിവിധ വ്യക്തികൾ ഭൂമികൈമാറിയിട്ടുണ്ട്. ഇതോടെ 62 അങ്കണവാടികൾക്കാണ് സ്വന്തമായി സ്ഥലം ലഭ്യമായത്.  

ഭൂമിയുടെ രേഖകൾ കെ.ബി.എസ് ഫാമിലി അംഗങ്ങളായ സഹറുള്ള, ഗഫൂർ, ഹൗലത്ത്, ഉമൈബ എന്നിവരിൽ നിന്നും ചെയർമാൻ ശിവദാസ് ആറ്റുപുറം ഏറ്റുവാങ്ങി. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ രജീഷ് ഊപ്പാല, വാർഡ് കൗൺസിലർ അജീന ജബ്ബാർ, എ.കെ ജബ്ബാർ തുടങ്ങിയർ സംബന്ധിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments