ഫാഷൻ മേറ്റ് മോണ്ടിസ്സൊറി ഉത്ഘാടനവും ഫാഷൻ ഷോയും നടന്നു.
എടപ്പാൾ : അധ്യാപകരും വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും ഒന്നിച്ച ഫാഷൻ മേറ്റ് വാർഷിക പരിപാടി ശ്രദ്ധേയമായി. മോണ്ടിസൊറി ലോഗോ പ്രകാശനവും വിദ്യാർത്ഥികളുടെ ഫാഷൻ ഷോയും സർട്ടിഫിക്കറ്റ് വിതരണവും നടന്നു. രാവിലെ മുതൽ വൈകുന്നേരം വരെ നീണ്ടു നിന്ന പരിപാടി വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ കൊണ്ട് മാറ്റു കൂട്ടി. മോണ്ടിസ്സൊറി ലോഗോ പ്രകാശനം സിനി ആർട്ടിസ്റ്റ് & മോഡൽ റിയ റിഷ നിർവഹിച്ചു. റംഷാദ് സൈബർമീഡിയ അധ്യക്ഷത വഹിച്ചു. നാടൻ പാട്ട് കലാകാരൻ മണികണ്ഠൻ പെരുമ്പടപ്പ്, റൈഹാന മുത്തു എന്നിവർ മുഖ്യാതിഥികളായി. പ്രോഗ്രാം കോർഡിനേറ്റർ ശബാബീന സ്വാഗതവും ഷാഹിന നന്ദിയും പ്രകാശിപ്പിച്ചു. ചടങ്ങിൽ പതിനൊന്നു വർഷത്തെ നിസ്വാർത്ഥ സേവനത്തിനു ഹലീമ ടീച്ചറെ ആദരിച്ചു. മുജീബ് കോൺഫിഡന്റ്, ഫാരിദ, മെഹബൂബ്, ശ്യാം എന്നിവർ ആശംസകൾ അറിയിച്ചു. ഫാഷൻ ഷോക്ക് നീതു ശിവൻ, റസീന വടക്കാഞ്ചേരി എന്നിവർ വിധി കർത്താക്കളായി. ടീം ഫാൽക്കൻ ഗ്രൂപ്പിന്റെ കലാകാരന്മാർ അവതരിപ്പിച്ച ഗാനമേളയോടെ പരിപാടി പര്യവസാനിച്ചു....
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments