നീന്തൽ ജേതാവിന് ആദരം നൽകി
തിരുവനന്തപുരത്ത് വച്ച് നടന്ന നാഷണൽ മാസ്റ്റേഴ്സ് നീന്തൽ മത്സരത്തിൽ 100 മീറ്ററിൽ ഒന്നാംസ്ഥാനവും 200 മീറ്ററിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി നാടിന്റെ അഭിമാനമായ ഷാജി ആവുണ്ടിത്തറയെ സിപിഐ മാറഞ്ചേരി എൽ സി കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു എൽ സി സെക്രട്ടറി വേണുവിന്റെ അധ്യക്ഷതയിൽ മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സമീറ എളയേടത്ത് മൊമെന്റോ കൈമാറി. ടി. അബ്ദു. ഹംസ വാക്കാട്ട്. എം വിജയൻ. മഹിളാ സംഘത്തിനു വേണ്ടി. സുഹറ എന്നിവർ ആശംസകൾ നേർന്നു. കേരള അക്വാറ്റിക് അസോസിയേഷന്റെ പ്ലസ് വൺ പ്രവേശനത്തിന് ഗ്രേസ് മാർക്കിന് വേണ്ടിയുള്ള മലപ്പുറം ജില്ലയിൽ നിന്നുള്ള ജഡ്ജ് കൂടിയായിരുന്നു സിപിഐ കരിങ്കല്ലത്താണി ബ്രാഞ്ച് മെമ്പർ കൂടിയായ ഷാജി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments