അഷ്റഫ് കൂട്ടായ്മ സംസ്ഥാന കമ്മിറ്റി പുനസംഘടിപ്പിച്ചു
പേരിന്റെ പേരിൽ രൂപംകൊണ്ട ചാരിറ്റി രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച അഷറഫ് കൂട്ടായ്മയുടെ സംസ്ഥാന കമ്മിറ്റി രൂപീകരണം കോഴിക്കോട് കാലിക്കറ്റ് പാം ഹോട്ടലിൽ വെച്ച് നടക്കുകയുണ്ടായി മുൻ പ്രസിഡണ്ട് കളത്തിങ്ങൽ പാറ അഷറഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ സെക്രട്ടറി തയ്യിൽ അശ്റഫ് റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു, തുടർന്ന് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ മണിക്കൂറുകൾ നീണ്ട സമവായ ചർച്ചകൾക്കുശേഷം കാസർകോട് മവ്വൽ അഷ്റഫിനെ പ്രസിഡണ്ടായും മലപ്പുറം മനരിക്കൽ അഷ്റഫിനെ ജനറൽ സെക്രട്ടറിയായും കോഴിക്കോട് ഐപി അഷ്റഫിനെ ട്രഷററായും തെരഞ്ഞെടുത്തു.
പൊന്നാനി മണ്ഡലത്തെ പ്രതിനിധികരിച്ചു മലപ്പുറം ജില്ലാ പ്രസിഡണ്ട് പുറത്തോട്ട് അഷറഫ്, പൊന്നാനി മണ്ഡലം പ്രസിഡണ്ട് അഷ്റഫ് അൽ അമീൻ, ജനറൽ സെക്രട്ടറി അഷ്റഫ് പള്ളിക്കര എന്നിവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments