അകലാട് നടന്ന ആക്രമണത്തില്‍ ഗൃഹനാഥനും കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റു.
അകലാട് ഒറ്റയിനി ബീച്ചില്‍ കണ്ടാണത്ത് ഖാദറിന്റെ മകന് ഗഫൂര്‍ (48), ഭാര്യ സാബിറ (35), മകള്‍ ദിലു (13) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
ഗഫൂറിന്റെ പരിക്ക് സാരമുള്ളതാണ്. മൂവരെയും ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ചികിത്സക്കായി ചാവക്കാട് രാജ ആശുപത്രിയിലേക്ക് മാറ്റി.
ഒറ്റയിനി ബീച്ചില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്പനയും ഉപയോഗവും നടക്കുന്നതിനെതിരെ സംസാരിച്ചെന്നാരോപിച്ചാണ് ആക്രമണം. വടക്കേകാട് പൊലീസ് സ്ഥലത്തെത്തി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments