Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പുന്നത്തൂർ ആനത്താവളത്തിൽ ആനകൾക്ക് ഇനി സുഖചികിത്സാ കാലം


പുന്നത്തൂർ ആനത്താവളത്തിൽ ആനകൾക്ക് ഇനി സുഖചികിത്സാ കാലം

 ഗുരുവായൂർ ദേവസ്വം പുന്നത്തൂർ കോട്ടയിലെ ആനകൾക്ക് ഇനി വിശ്രമത്തിന്റെയും "സുഖചികിത്സയുടെയും" നാളുകൾ .....അതെ ജൂലായ് 1 മുതൽ ഒരുമാസക്കാലം ഈ സുഖചികിത്സക്ക് 
തുടക്കാമായി.

ലോകപ്രശസ്ത തീർത്ഥാടന കേന്ദ്രമായ ഗുരുവായൂരമ്പലത്തിന്റെ സ്വന്തം "ആനക്കോട്ട" അഥവാ "ആന സംരക്ഷണ കേന്ദ്രം" ആയിരക്കണക്കിന് ഭക്തരുടെയും, ഗജസ്നേഹികളുടെയും, വിനോദസഞ്ചാരികളുടെയും, വിദ്യാർത്ഥികളുടെയും സന്ദർശന കേന്ദ്രമാണ്. മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് വളരെ മികച്ച രീതിയിൽ തന്നെ ഇവിടെ ആനകളെ പരിപാലിച്ചു പോരുന്നു. ഇന്ന് 44 ആനകൾ ഗുരുവായൂർ ക്ഷേത്രത്തിനു സ്വന്തമായുണ്ട് .വർഷങ്ങൾക്ക് മുൻപ് ഇവിടെ 64 ആനകൾ വരെ ഉണ്ടായിരുന്നു.

എല്ലാ വർഷവും മൺസൂൺ കാലങ്ങളിൻ ആനകൾക്ക് ഒരു മാസം നീണ്ടു നിൽക്കുന്ന സുഖ ചികിത്സ ഇവിടെ തുടർന്നു വരുന്നു. ആനകളുടെ ആരോഗ്യ സംരക്ഷണത്തിനും, ശരീരപുഷ്ടിക്കും, രോഗപ്രതിരോധത്തിനുമായി ശാസ്ത്രീയമായി തയ്യാറാക്കിയ സമീകൃതാഹാരങ്ങളും പ്രത്യേക പരിചരണവും ഈ സുഖചികിത്സാ കാലത്ത് ആനകൾക്ക് നൽകിവരുന്നു .പുന്നത്തൂർ കോട്ടയിലെ ആനകളുടെ പരിചരണത്തിനായി ഗുരുവായൂർ ദേവസ്വം ഏറെ ചെലവ് വഹിക്കുന്നുണ്ട് .ഇത്തവണ സുഖചികിത്സക്കായി മാത്രം 14 ലക്ഷം രൂപയാണ് ഇതിനായി ദേവസ്വം ചെലവ് നിശ്ചയിച്ചിട്ടുള്ളത്. പതിവ് പനമ്പട്ട, തീറ്റപ്പുല്ല് എന്നിവ കൂടാതെ ഉണങ്ങലരിച്ചോറ് (3960 കിലോ) ,മുതിര,ചെറുപയർ (1320 കിലോ വീതം), റാഗി (1320 കിലോ), മഞ്ഞൾപ്പൊടി, അഷ്ടചൂർണ്ണം(132 കിലോ വീതം), ച്യവനപ്രാശം(330 കിലോ), ആയുർവേദ/ അലോപ്പതി മരുന്നുകൾ, ഷാർക്കെഫറോൾ (ഹീമോ ഗ്ലോബിൻ വർദ്ധനവിന് ),അയേൺ ഗുളികകൾ,ടോണിക്ക്,ലവണ മിശ്രിതങ്ങൾ, ഉപ്പ്,നെയ്യ് എന്നിവയും ആവശ്യാനുസരണം ആനകൾക്ക് നൽകും.

സുഖചികിത്സാ കാലം നാട്ടാനകളുടെ വിശ്രമ കാലം കൂടിയാണ് . ആനകളെ പരിപാലിക്കുന്ന ആന പാപ്പാന്മാർക്കും തിരക്കേറിയ കാലമായിരിക്കും. വിരശല്യത്തിന് മരുന്ന് കൊടുക്കുന്നതോടു കൂടി സുഖചികിത്സയുടെ ആരംഭം കുറിക്കുന്നു.സുഖ ചികിത്സാ മേൽനോട്ടത്തിനായി ആനക്കോട്ട മാനേജർ/ ജീവധനം ജീവനക്കാർ, വെറ്ററിനറി ഡോക്ടർമാർ, ആയുർവേദ ചികിത്സകർ, ആന വിദഗ്ധർ,പാപ്പാന്മാർ എന്നിവരുടെ ഒരു പ്രത്യേക സംഘം തന്നെ ഉണ്ടാകും.

മാതംഗശാസ്ത്ര പ്രകാരം, കിടത്തം, വെള്ളത്തിൽ ഇറങ്ങിക്കുളി , നടത്തിയും മറ്റും ദേഹത്തിന് വ്യായാമം,ആവശ്യത്തിന നുസരിച്ചുള്ള മരുന്നുകൾ ,ശരീരത്തിൽ പൊടി പാറ്റൽ, കൊട്ടിലിൽ കെട്ടൽ, നെയ്യും വെല്ലവും കൂട്ടിഭക്ഷണം, പുൽക്കറ്റ കൊടുക്കൽ, കുളി (നിർവാണം= ആനയുടെ കുളി), വെള്ളം കുടിക്കൽ, എള്ള് ചേർത്തുള്ള ഭക്ഷണം, വൈകുന്നേരത്ത് മരുന്ന് , ഉറങ്ങാൻ കിടത്തം ഇവയെല്ലാമാണ് ക്രമത്തിൽ ആനയയുടെ ദിനചര്യ.

രാവിലെ തുടങ്ങും സുഖചികിത്സ. പാപ്പാന്മാർ ആനകളെ തറിയിൽ നിന്നും അഴിച്ചു പൊടി തട്ടിയ (ശരീരത്തിലെ മണ്ണ്) ശേഷം വിസ്തരിച്ചുള്ള ചകിരികൊണ്ടോ കല്ലുകൊണ്ടോ ഉള്ള തേച്ചു കുളി (തൊട) ആണ് . പാപ്പാന്മാർ കൂട്ടായി അതീവ ശ്രദ്ധയോടെ ആനയുടെ എല്ലാ ഭാഗങ്ങളിലും കയ്യെത്തിക്കും. മണിക്കൂറുകൾ നീളുന്ന ഈ നീരാട്ട് ആനയുടെ ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കാനും ആനയും ആനക്കാരനായുമായുള്ള ബന്ധം ദൃഢമാക്കാനും ഉപകരിക്കും. ഇത് നാട്ടാനകളുടെ ആരോഗ്യ സംരക്ഷണത്തിന് വളരെ അനിവാര്യമാണ് . ധാരാളം സമയം വെള്ളത്തിൽ ചെലവഴിക്കാൻ ഇഷ്ടപ്പെടുന്ന ആനകൾക്ക് കുളികൊണ്ടു ധാതു പുഷ്ടിയും ബലവും സർവ രോഗമുക്തിയും ഉണ്ടാകും എന്നാണ് പറയാറ്. പതിവ് പോലെ പനമ്പട്ടയും തീറ്റപുല്ലും അതിലുപരി സുഖചികിത്സാ കാലത്തെ പ്രത്യേകം തയ്യാറാക്കുന്ന ഭക്ഷണസാധനങ്ങൾ (കൂട്ടുകൾ), മരുന്നുകൾ എന്നിവ എല്ലാ ആനകൾക്കും നൽകും. ഉച്ചതിരിഞ്ഞു 3 മണിക്ക് ഗജവീരന്മാരെ വട്ടത്തിൽ നിർത്തിയുള്ള സുഖചികിത്സാ കാലത്തെ ആനയൂട്ട് അതിമനോഹരമായ ഒരു കാഴച്ചയാണ് . മദപ്പാടില്ലാത്ത 30 ആനകൾക്കാണ് നിലവിൽ സുഖചികിത്സ. 14 ആനകൾ നിലവിൽ മദപ്പാടിലാണ്. മദപ്പാടുള്ളതിനും സുഖമില്ലാത്ത ആനകൾ ക്കും സ്പെഷ്യൽ റേഷൻ ഈ വേളയിൽ നൽകാൻ സാധ്യമല്ല.മദപ്പാടിന് ശേഷമോ, അസുഖം ഭേദപ്പെടുന്ന മുറക്കോ അവർക്കും അത് വഴിയേ ലഭ്യമാക്കും. കൂടാതെ പ്രായമായ ആനകൾക്കു പ്രത്യേക പരിഗണനയും ശുശ്രൂഷയും ഇവിടെ നൽകാറുണ്ട് . ആവശ്യമായ ആനകൾക്ക് വ്യായാമത്തിനായി നടത്തവും നിർദ്ദേശിക്കാറുണ്ട് .സാധാരണ ഗതിയിൽ കാട്ടിൽ ആനകൾ കൂട്ടമായി തീറ്റ തേടിയും മറ്റും ഏകദേശം 30-35 കിലോമീറ്റർ സഞ്ചാരിക്കാറുണ്ട്. ആയതിനാൽ നാട്ടാനകളുടെ കാര്യത്തിൽ ആരോഗ്യസംരക്ഷണത്തിനായി നടത്തം അഥവാ വ്യായാമം സുപ്രധാനമാണെന്ന് സാരം.

ഗുരുവായൂർ ക്ഷേത്രത്തിലെ ആവശ്യങ്ങൾക്കല്ലാതെ സുഖചികിത്സ കഴിയും വരെ ആനകൾക്ക് മറ്റൊരു ചുമതലയും ഇല്ല. ആനകളുടെ "സുഖചികിത്സാകാലം" അവരുടെ "സുഖവാസകാലം" കൂടിയാണ് . ഇക്കാലത്ത് ധാരാളം ടൂറിസ്റ്റുകൾ ആനക്കോട്ട സന്ദർശിക്കുന്നത് പതിവായിരുന്നു എങ്കിലും ഈ കൊറോണ മഹാമാരിയും ലോക്ക് ഡൗൺ കാലഘട്ടങ്ങളും മുൻ വർഷങ്ങളിൽ ഗജസ്നേഹികളെ കടുത്ത നിരാശയിലാഴ്ത്തിയിരുന്നു

കോവിഡ്നിയന്ത്രണ കാലമെല്ലാം മാറി കരിവീരചന്തവും,കുണുക്കവും,കുസൃതികളും ഒക്കെ കണ്ടാസ്വദിക്കാൻ തങ്ങളുടെ ആരാധകരും, സ്നേഹിതരും വരുമെന്ന ശുഭപ്രതീക്ഷയിലാണ് കോട്ടയിലെ ആക്ഷൻ ഹീറോസ്.
ജൂലായ് 1 മുതൽ 30 തിയ്യതി വരെയാണ് സുഖചികിത്സ.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments