30 വർഷമായി എരമംഗലത്ത് വളയം പിടിക്കുന്ന നൻമമരം : മനോജ് കെ.ടി
തന്റെ പരിമിതമായ ജീവിത സൗകര്യത്തിനിടയിലും തന്റെ സ്വദേശമായ കോഴിക്കോട് ബാലുശേരിയിൽ താൻ അദ്ധ്വാനിച്ചു വാങ്ങിയ ഭൂമിയിൽ നിന്നും അയൽവാസികളും ഭൂരഹിതരുമായ 3 കുടുംബങ്ങൾക്ക് 4 സെന്റ് ഭൂമി വീതം (12 സെന്റ് )സൗജ്യന്യമായി വിട്ടുനൽകി സഹജീവി സ്നേഹത്തിന്റെ ഉത്തമ മാതൃക ആയിരിക്കുകയാണ് .
Fronline Group M D ശ്രീ . ബി പി നാസറിന്റെ പിതാവ് കിളിയിൽ ഉമ്മെർക്കയുടെ ഡ്രൈവർ ആയി 30 വർഷങ്ങൾക്ക് മുൻപ് 1992 ൽ വന്ന ഇദ്ദേഹം ആ കുടുംബത്തോടൊപ്പം ഇന്നും സേവനമനുഷ്ഠിക്കുന്നു .
വളരെ വികാരരപരമായി അദ്ദേഹം സൂചിപ്പിച്ചത് തനിക്ക് ഉണ്ടായ എളിയ സമ്പത്ത് പ്രിയപെട്ട ഉമ്മർക്കയും അദ്ദേഹത്തിന്റെ മകൻ നാസ്സർക്കയും പിന്നെ ആ കുടുംബവും മൂലം ലഭിച്ചതാണെന്നും , അവരോടൊപ്പം ഇടപഴകിയും ജീവിച്ചും കിട്ടിയതാണ് ഈ കാരുണ്യ പ്രവർത്തി ചെയ്യുവാനുള്ള പ്രചോദനം എന്ന് “പരുക്കൻ ലുക്കുള്ള “ഈ “ചെറിയ “ മനുഷ്യൻ പറയുമ്പോൾ അയാളിൽ നിന്ന് നമുക്കൊക്കെ പലതും പഠിക്കാനുണ്ട്.
ഇന്നലെ കോഴിക്കോട് ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തിൽ അവിടത്തെ പഞ്ചായത്ത് അധികാരികൾ ഒരു പൊതു ചടങ്ങ് സംഘടിപ്പിച്ചു ഭൂമിയുടെ രേഖകൾ കൈമാറാനായി ഒരുക്കിയെങ്കിലും അദ്ദേഹം അതിനൊന്നും താല്പര്യപ്പെടാതെ തന്റെ ശൈലിയിൽ “ നാസർക്ക ഈടെ ഇള്ളപ്പോ ഞമ്മൾ ഇവിടെന്ന് പോയാൽ ശെരിയാവൂല ഭായ് “ എന്നും പറഞ്ഞു ഒഴിഞ്ഞുമാറി . ഒടുവിൽ ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ രേഖകൾ കൈമാറാനായി വിദ്യാർത്ഥിനിയായ തന്റെ മകളെ ചുമതലപ്പെടുത്തി .
മനുഷ്യ നന്മ ഉയർത്തി പിടിച്ച ഇദ്ദേഹത്തിനും കുടുംബത്തിനും എന്നും ദൈവാനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com



0 Comments