വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് ക്ഷീര കർഷകർക്ക് ആനുകൂല്യങ്ങൾ വിതരണം ചെയ്തു .
വെളിയങ്കോട് ഗ്രാമ പഞ്ചായത്തിലെ ക്ഷീര കർഷകർക്ക് , ധാതുലവണ ങ്ങൾ ,വിര മരുന്ന് എന്നിവയുടെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു നിർവ്വഹിച്ചു .
2001 - 2002 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1950000 - ലക്ഷം
രൂപയുടെ വ്യത്യസ്തങ്ങളായ ആനുകൂല്യങ്ങൾ ക്ഷീര കർഷകർക്ക് നൽകുന്നതിന് കഴിഞ്ഞു .
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫൗസിയ വടക്കേപ്പുറത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മജീദ് പാടിയോടത്ത് സെയ്ത് പുഴക്കര , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷരീഫ മുഹമ്മദ് , സുമിത രതീഷ് തുടങ്ങിയവർ സംസാരിച്ചു . വെറ്ററിനറി സർജൻ ഡോ: ഐശ്വര്യ പദ്ധതി വിശദീകരിച്ചു.
ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ അജിത്കുമാർ സ്വാഗതവും , പ്രിയ ഡേവിഡ് നന്ദിയും പറഞ്ഞു .



0 Comments