SSLC ,+2 കഴിഞ്ഞവർക്ക്
സൗജന്യ കരിയർ സമ്മിറ്റ്
ഈ വർഷം എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷകൾ എഴുതിയ വിദ്യാർത്ഥികൾക്കായി സൗജന്യ കരിയർ സമ്മിറ്റ് ജൂൺ 7 ന് ചൊവ്വാഴ്ച കാലത്ത് 9 മണി മുതൽ മാറഞ്ചേരി സൽക്കാര കമ്മ്യൂണി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരുമ മാറഞ്ചേരിയും സിജി പൊന്നാനി ചാപ്റ്ററും PCWF എജുസമിതിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പരിപാടിയിൽ പങ്കെടുക്കാം.
കരിയർ തെരഞ്ഞെടുപ്പിൽ ശ്രദ്ധിക്കേണ്ട ശാസ്ത്രീയ കാര്യങ്ങൾ, വ്യത്യസ്ത പ്ളസ് ടു കോമ്പിനേഷനുകളുടെ ഉപരിപഠന / തൊഴിൽ സാധ്യതകൾ, മികച്ച സ്ഥാപനങ്ങൾ, പ്രവേശന പരീക്ഷകൾ തുടങ്ങിയ എല്ലാ വിവരങ്ങളും സമഗ്രമായി സമ്മിറ്റിൽ പ്രഗദ്ഭരായ പരീശീലകർ ക്ലാസ്സുകൾ നയിക്കും.
+1ഏക ജാലക പ്രവേശനപ്രക്രിയയെക്കുറിച്ചും വിശദ വിവരണങ്ങൾ നൽകും.
മുൻകൂട്ടി റജിസ്റ്റർ ചെയ്യുവാനുള്ള സൗകര്യം ഉണ്ടായിരിക്കും.
പരിപാടിയിൽ റിട്ട. ഗവ. അഡീഷണൽ സെക്രട്ടറി എ.അബ്ദുൾ ലത്തീഫ്, പൊന്നാനി സിവിൽ സർവ്വീസ് അക്കാദമി കോ-ഓർഡിനേറ്റർ പ്രൊഫ.കെ. ഇമ്പിച്ചിക്കോയ എന്നിവർ അതിഥികളായി പങ്കെടുക്കും. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വിജയഭേരി കോ-ഓർഡിനേറ്റർ ടി. സലീം, ഐ.സി.എ. പ്രിൻസിപ്പൽ ഡോ. ഷരീഫ് കാസർക്കോട് തുടങ്ങിയ വിദഗ്ദ കൗൺസിലർമാർ ക്ലാസ്സുകൾ നയിക്കും.
ഈ വർഷം പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും ഗൂഗിൾ ഫോം ഉപയോഗിച്ച് മുൻകൂട്ടി റജിസ്ട്രേഷൻ നടത്തണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു
+2 വിദ്യാർത്ഥികൾക്ക് കാലത്ത് 9 മുതൽ 1 മണി വരെയും എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയവർക്ക് ഉച്ചക്ക് 2 മുതൽ 5 വരെയും ആണ് ക്ലാസ്സുകൾ നടക്കുക.
റജിസ്റ്റർ ചെയ്തവർ സൽക്കാരയിൽ കൃത്യ സമയത്തിന് എത്തണമെന്നു സംഘാടകർ അറിയിച്ചു. പരിപാടിയിൽ സംശയനിവാരണത്തിനും അവസരം ഉണ്ടാകുന്നതാണ്.
വാർത്താസമ്മേളനത്തി ഒരുമ - മാറഞ്ചേരി ചെയർമാൻ ഇ.എം.മുഹമ്മദ്, അബ്ദുൾ ലത്തീഫ് കളക്കര,PCWF ഭാരവാഹികളായ അടാട്ട് വാസുദേവൻ, എം.ടി. നജീബ്, അബ്ദുൽ ഗഫുർ അൽഷാമ എന്നിവർ സംബന്ധിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments