Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഇനി എല്ലാവരും ഒന്നിച്ച്‌ പഠിക്കും, കുട്ടികള്‍ ഇന്ന് സ്കൂളിലേക്ക്



ഇനി എല്ലാവരും ഒന്നിച്ച്‌ പഠിക്കും, കുട്ടികള്‍ ഇന്ന് സ്കൂളിലേക്ക്


രണ്ടു വര്‍ഷമായി കോവിഡ് കവര്‍ന്ന അധ്യയനത്തിന് ഇന്ന് പൂര്‍ണ്ണ ക്രമത്തില്‍ തുടക്കം.

ബാച്ചുകളോ, ഇടവേളകളോ, ഫോക്കസ് ഏരിയയോ ആയി തരംതിരിക്കാതെ എല്ലാവരും ഒന്നിച്ച്‌ എല്ലാം പഠിക്കുന്ന കാലത്തേക്ക് തിരിച്ചെത്തുകയാണ്. രാവിലെ 9.30നു കഴക്കൂട്ടം ഗവ. എച്ച്‌എസ്‌എസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും.

പൊതു വിദ്യാഭ്യാസ മേഖലയിലെ 13,000ത്തിലേറെ സ്‌കൂളുകള്‍ ഇന്ന് തുറക്കുമ്ബോള്‍ 43 ലക്ഷത്തോളം കുട്ടികള്‍ പഠിക്കാനെത്തും. നാലുലക്ഷം കുട്ടികളാണ് ഒന്നാം ക്ലാസില്‍ ചേര്‍ന്നിരിക്കുന്നത്. സ്കൂളുകളില്‍ എല്ലാവര്‍ക്കും മാസ്ക് നിര്‍ബന്ധമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ആദ്യ മൂന്നാഴ്ചയോളം റിവിഷനായിരിക്കും. മാസ്കും സാനിറ്റൈസറും നിര്‍ബന്ധം. ഭക്ഷണം പങ്കുവയ്കകരുത്.

പിഎസ്‌സി നിയമനം ലഭിച്ച 353 അധ്യാപകര്‍ ഇന്നു ജോലിയില്‍ പ്രവേശിക്കും. രണ്ടു വര്‍ഷം നടക്കാതിരുന്ന കായിക, ശാസ്ത്ര മേളകളും കലോത്സവങ്ങളും ഇക്കൊല്ലം ഉണ്ടാകും. സ്‌കൂളുകളുടെ അറ്റകുറ്റപ്പണികള്‍, കുട്ടികള്‍ക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും, യൂണിഫോം വിതരണം, വാക്സിനേഷന്‍ യജ്ഞം തുടങ്ങി എല്ലാ തരത്തിലുള്ള ഒരുക്കങ്ങളും അന്തിമഘട്ടത്തിലാണെന്ന് മന്ത്രി അറിയിച്ചു. ഡിജിറ്റല്‍ പഠനം സമാന്തരമായി മുന്നോട്ട് കൊണ്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനം.

സിബിഎസ്‌ഇ സ്കൂളുകളും ഇന്നു തുറക്കുമെന്നു കൗണ്‍സില്‍ ഓഫ് സിബിഎസ്‌ഇ സ്കൂള്‍സ് കേരള അറിയിച്ചു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments