സത്യസന്ധവും മാതൃകാപരമായ പ്രവർത്തനം നടത്തിയ നിത്യയെ തുയ്യം വാർഡ് കോൺഗ്രസ് കമ്മിറ്റി ആദരിച്ചു
സത്യസന്ധതക്ക് മുന്നിൽ നഷ്ടപ്പെട്ട സ്വർണാഭരണം തിരിച്ചു നൽകി മാതൃക കാണിച്ച് എടപ്പാൾ തുയ്യം സ്വദേശിനിയും കെ ആർ ബേക്കറിയിലെ ജോലിക്കാരി കൂടിയായ നിത്യയെ തുയ്യം വാർഡ് കോൺഗ്രസ്റ്റ് കമ്മിറ്റി ആദരിച്ചു
കഴിഞ്ഞ ദിവസമാണ് എടപ്പാളിൽ നിന്നും ഒന്നര പവനോളം വരുന്ന കൈചെയിൻ കളഞ്ഞു കിട്ടിയത്. തുടർന്ന് ആഭരണം ഓട്ടോഡ്രൈവർമാരായ ഷാജിയെയും മോഹനനെയും ഏൽപിക്കുകയായിരുന്നു. ഇരുവരും ചേർന്ന് ടൗണിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡ് ചന്ദ്രന് കൈമാറുകയും ചങ്ങരംകുളം സ്റ്റേഷൻ മുഖേനെ സ്വർണ്ണം വീണ് കിട്ടിയ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു. തുടർന്ന് ഉടമ പോലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ട് ആഭരണം കൈ പറ്റുകയായിരിന്നു യുവതിക്ക് കളഞ്ഞ് കിട്ടിയ സ്വർണ്ണാഭരണവും ഉടമസ്ഥർ ചങ്ങരംകുളം സ്റ്റേഷനിലെത്തി ഏറ്റുവാങ്ങി. പള്ളിപ്പുറത്തുള്ള യുവതിയുടെ ഒന്നേക്കാൽ പവനോളം തൂക്കം വരുന്ന കൈചെയിനാണ് കഴിഞ്ഞ ശനിയാഴ്ച എടപ്പാളിൽ വെച്ച് നഷ്ടപ്പെട്ടത്.
മണ്ഡലം പ്രസിഡണ്ട് എസ്, സുധീർ ഷാൾ ഇടുകൊണ്ട് ആദരം നൽകി, കെ.പി അച്ചുതൻ, സോമൻ കല്ലുമുക്ക്, സതീഷശൻ, കോമളം, , ജിഷ ഷാജു, ഷാജു തുയ്യം എന്നിവർ പങ്കെടുത്തു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments