ബിരിയാണി ചെമ്പിൽ സ്വർണം പ്രതിഷേധപ്രകടനം നടത്തി കോൺഗ്രസ്.
സ്വർണ്ണ- കറൻസി കടത്ത് കേസിലെ മുഖ്യപ്രതി മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചെമ്പ് തലയിൽ ചുമന്ന് പ്രതിഷേധ പ്രകടനം നടത്തി. സമാപന യോഗം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ എൻ എ ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എൻ പി നബീൽ അധ്യക്ഷതവഹിച്ചു. അഡ്വ ശിവരാമൻ, പുന്നക്കൽ സുരേഷ്, എ പവിത്രകുമാർ, പ്രദീപ് കാട്ടിലായിൽ,സി ജാഫർ, പിടി നാസർ, സി സോമൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് ഉസ്മാൻ തെയ്യങ്ങാട് ,എം രഞ്ജിത്ത്, ഫസലുറഹ്മാൻ, അഡ്വ സുജീർ,വിബീഷ്ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments