ജില്ലാ തല ആസ്വാദനക്കുറിപ്പ് മത്സരത്തിൽ വിജയിയായി മാറഞ്ചേരി സ്വദേശിയും.
വായനാദിനത്തോടനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസും സാക്ഷരതാമിഷനും സംയുക്തമായി സംഘടിപ്പിച്ച ആസ്വാദനക്കുറിപ്പ് മത്സര വിജയികളെ പ്രഖ്യാപിച്ചു. സാക്ഷരതാമിഷൻ പ്രേരക്മാർക്കും പത്താംതരം ഹയർസെക്കൻഡറി തുല്യതാപഠിതാക്കൾക്കുമാണ് ആസ്വാദനക്കുറിപ്പ് മത്സരം സംഘടിപ്പിച്ചിരുന്നത്. ഹയർസെക്കൻഡറി തുല്യതാ വിഭാഗത്തിൽ ഒന്നാം സ്ഥാനം പെരുമ്പടപ്പ് ബ്ലോക്കിലെ പ്രമോദ് കവളങ്ങാട് (ജി.എച്ച്.എസ്.എസ് മാറഞ്ചേരി) രണ്ടാം സ്ഥാനം കാളികാവ് ബ്ലോക്കിലെ എം.സുചിത്ര(ജി.എച്ച്.എസ് അഞ്ചച്ചവിടി), മൂന്നാം സ്ഥാനം വേങ്ങര ബ്ലോക്കിലെ എൻ ശബ്നയ്ക്കുമാണ് (ജി.വി.എച്ച്.എസ്.എസ് വേങ്ങര) ലഭിച്ചത്. പത്താംതരം തുല്യതാ വിഭാഗത്തിൽ ഒന്നാം സ്ഥാനം വേങ്ങര ബ്ലോക്കിലെ സി. മൻസൂർ അലി (ജി.വി.എച്ച്.എസ്.എസ് വേങ്ങര), രണ്ടാം സ്ഥാനം തിരൂർ ബ്ലോക്കിലെ സി.വി റഹീന ( ജി.ബി.എച്ച്.എസ്.എസ്) മൂന്നാം സ്ഥാനം അരീക്കോട് ബ്ലോക്കിലെ
കെ. ഹൈദറലി (ജി.എച്ച്.എസ് അരീക്കോട്) എന്നിവർ അർഹരായി. പ്രേരക് വിഭാഗത്തിൽ കൊണ്ടോട്ടി ബ്ലോക്ക് എൻ.ആസ്യാബിയ്ക്ക് (മേലങ്ങാടി സി. ഇ.സി) ഒന്നാം സ്ഥാനവും മലപ്പുറം ബ്ലോക്കിലെ ടി.സഫിയക്ക്( മലപ്പുറം എൻ. സി. ഇ. സി) രണ്ടാം സ്ഥാനവും തിരൂർ ബ്ലോക്കിലെ ടി. സിമിയ്ക്ക് (ചേന്നര സി.ഇ.സി) മൂന്നാം സ്ഥാനവുമാണ് ലഭിച്ചത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്റെ ശബ്ദം*
കൂടുതല് വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments