Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മുഖം മാറിയ പള്ളപ്രം എ എം എൽ പി സ്കൂളിൽ വർണ്ണാഭമായ അന്തരീക്ഷത്തിൽ പ്രവേശനോത്സവം


'മുഖം മാറിയ പള്ളപ്രം എ എം എൽ പി സ്കൂളിൽ വർണ്ണാഭമായ അന്തരീക്ഷത്തിൽ പ്രവേശനോത്സവം

സ്കൂൾ മുറ്റവും ക്ലാസ്മുറികളും കൂടുതൽ ആകർഷകമാക്കിയ സന്തോഷത്തിനൊപ്പമാണ് പൊന്നാനി പള്ളപ്പുറം എ എം എൽ പി സ്കൂളിൽ ഇത്തവണ നവാഗതരെ സ്വീകരിച്ചാനയിച്ചത്. സ്കൂൾ മാനേജറുടെ നേതൃത്വത്തിൽ മികച്ച കെട്ടിടം കഴിഞ്ഞ അധ്യയന വർഷത്തിൽ പണിപൂർത്തീകരിച്ചിരുന്നു. ഇത്തവണ അധ്യയന വർഷം ആരംഭിക്കുന്നതിനു മുന്നോടിയായി അധ്യാപകർ മുൻകൈയെടുത്ത് സ്കൂൾമുറ്റം ഇൻറർലോക്കിങ് നടത്തി.ഏതാനും ക്ലാസ് മുറികൾ സ്മാർട്ട് റൂമുകൾ ആക്കി മാറ്റുകയും എല്ലാ ക്ലാസ് മുറികളിലും സൗണ്ട് സിസ്റ്റം സ്ഥാപിക്കുകയും ചെയ്തു.
പൂർവ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ പ്രീ പ്രൈമറി വിദ്യാർത്ഥികൾക്ക് ശിശുസൗഹൃദ ക്ലാസ് മുറി സമർപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments