ചങ്ങരംകുളത്ത് വൻ ഗ്യാസ് നിറക്കൽ തട്ടിപ്പ് കേന്ദ്രം പോലീസ് പിടികൂടി
ചങ്ങരംകുളം:ചങ്ങരംകുളം ചിയ്യാനൂരിൽ അനധികൃതമായി ഗ്യാസ് നിറക്കൽ കേന്ദ്രം പിടികൂടി.
ചിയ്യാന്നൂർ പാടം കേന്ദ്രീകരിച്ചു നടന്നു വരുന്ന വൻ തട്ടിപ്പാണ് പിടികൂടുയത്.ഗാർഹിക ഉപയോഗത്തിന് കൊടുക്കുന്ന ഗ്യാസ് സിലണ്ടറിൽ നിന്നും വാണിജ്യത്തിന് കൊടുക്കുന്ന സിലണ്ടറിലേക്കാണ് ഇവർ ഗ്യാസ് മാറ്റി നിറക്കുന്നത്.ഒരുമാസമായി ഇവിടെ ഇത്തരത്തിൽ അനതികൃതമായി ഗ്യാസ് മറിച്ചു നിറക്കുന്നുണ്ട്. ഭാരത് ഗ്യാസിന്റെയും, ഇന്ത്യൻ ഗ്യാസിന്റെ സിലണ്ടർറും, വാഹനവുമാണ് സംഭവ സ്ഥലത്ത് നിന്നും പിടി കൂടിയത്. ഗ്യാസ് കുറഞ്ഞാൽചൂട് വെള്ളത്തിൽ ഇട്ട് പ്രെഷർ കൂട്ടി വീണ്ടും നിറക്കുന്ന രീതിയാണ് നടക്കുന്നത്. വാണിജ്യ ഉപയോഗത്തിനു നൽകുന്ന ഗ്യാസിന്റെ യഥാർത്ഥ തൂക്കം 19കിലോ ആണ്. എന്നാൽ തട്ടിപ്പിലൂടെ 14 കിലോ ആക്കി മാറ്റി ഹോട്ടൽ ഉടമകളെ വഞ്ചിക്കുന്ന രീതിയാണ് നടന്നു വരുന്നത്. ചിയ്യാന്നൂർ കല്ലാജി പാടത്ത് ഒഴിഞ്ഞ സ്ഥലത്ത് ചങ്ങരംകുളം മാന്തടം സ്വദേശി ബാബുവിന്റെ നേതൃത്വത്തിലാണ് അനധികൃതമായി ഗ്യാസ് നിറക്കൽ നടക്കുന്നത്.കൽകട്ട മുർഷിദാബാദ് സ്വദേശികളായ ഹർദ്ധാൻ ബെഹ്‌റ, സബ്ബൂ സച്ചി എന്നിവരാണ് ജോലിക്ക് ഉള്ളത്.ഭാരത് ഗ്യാസിന്റെ മുപ്പത്തിഒൻപത് ഗ്യാസ് ഉള്ള ചെറിയ സിലണ്ടറും,ഭാരത് ഗ്യാസിന്റെയും ഇന്ത്യൻ ഗ്യാസിന്റെയും അടക്കം മുപ്പത്തി ഒൻപത് കാലി സിലണ്ടറുമാണ് പിടികൂടിയത്.ഹോട്ടലുടമകളെ വഞ്ചിക്കുന്ന വൻ തട്ടിപ്പാണിത്.
ചങ്ങരംകുളം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചങ്ങരംകുളം സി ഐ ബഷീർ ചിറക്കലിൻറെ നേതൃത്വത്തിൽ എസ് എ കാലിദ് എ , ഷിജു, സുരേഷ് എന്നിവരടങ്ങുന്ന സംഘമാണ് ഈ വൻ തട്ടിപ്പ് പിടി കൂടിയത്.പ്രതി ബാബു ഒളിവിൽ പോയി.അന്യ സംസ്ഥാന തൊഴിലാളികളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments