Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് പഞ്ചായത്ത് പരിസ്ഥിതി ദിനത്തിൽ പച്ചത്തുരുത്ത് ആരംഭിച്ചു


വെളിയങ്കോട് പഞ്ചായത്ത് പരിസ്ഥിതി ദിനത്തിൽ പച്ചത്തുരുത്ത് ആരംഭിച്ചു


ലോക പരിസ്ഥിതി ദിനത്തിൽ ആഗോള താപനത്തിനെതിരെ "ഭൂമിക്കൊരു പച്ചകുട" എന്ന മുദ്രവാക്യമുയർത്തി വെളിയങ്കോട് പഞ്ചായത്ത് തല പച്ചത്തുരുത്തിൻ്റെ ഉദ്ഘാടനം മുൻ , എം . എൽ .എ . പരേതനായ പി.ടി. മോഹനക്യഷ്ണൻ്റെ വസതിയിലെ താഴത്തേൽ പറമ്പിലെ 25 സെൻ്റ് സ്ഥലത്ത് വിവിധ തരത്തിലുള്ള വ്യക്ഷ തൈ നട്ടു കൊണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു . 

വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മജീദ് പാടിയോടത്ത് അധ്യക്ഷത വഹിച്ചു . ഹരിത കേരളം ജില്ലാ റിസോഴ്സ് പേഴ്സൺ കെ. പി. രാജൻ മുഖ്യ പ്രഭാഷണം നടത്തി . 

ആരോഗ്യ - വിദ്യഭാസ ചെയർമാൻ സെയ്ത് പുഴക്കര സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ . കെ . രാജൻ , മെമ്പർമാരായ റസ്ലലത്ത് സെക്കീർ , കെ. വേലായുധൻ , റമീന ഇസ്മയിൽ , സബിത പുന്നക്കൽ , ഷീജ സുരേഷ് അബു താഹിർ , പി. പ്രിയ, മുൻ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പ്രേമജ സുധീർ, ആസൂത്രണ സമിതി അംഗം കെ. എം. അനന്ത ക്യഷ്ണൻ , പി. രാജാറാം , ചേന്നാസ് ത്രിവിക്രമൻ , തൊഴിലുറപ്പ് പദ്ധതി എഞ്ചിനീയർമാരായ പ്രഷീന, സലാം , മുൻ ഗ്രാമ പഞ്ചായത്ത് അംഗം മണി തമ്പാത്ത് തുടങ്ങിയവർ സംസാരിച്ചു .

പ്രസ്തുത ദിനത്തിൽ ശുചീകരണത്തിൻ്റെ ഭാഗമായി പത്തുമുറി - തണ്ണിത്തുറ പ്രദേശത്തെ തീരദേശ ശുചീകരണ പ്രവ്യത്തിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ മുസ്തഫ മുക്രിയത്തിൻ്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫൗസിയ വടക്കേപ്പുറത്ത് നിർവ്വഹിച്ചു . തൊഴിലുറപ്പ് പദ്ധതി ഹരിത കർമ്മ സേന പ്രവർത്തകരുടെ സജീവ പങ്കാളിത്തത്തോടെയായിരുന്നു ശുചീകരണ പ്രവർത്തനം .

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments