സ്കൂൾ മുറ്റത്തെ മുത്തശ്ശിമാവിന് ആദരം നൽകി അൽഫലാഹിൻ്റെ വേറിട്ട പരിസ്ഥിതി ദിനാചരണം ശ്രദ്ധേയമായി
ആൽഫലാഹ് ഇംഗ്ലീഷ് സ്കൂൾ ഹരിതം - എക്കൊ ക്ലബിന്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ നടന്ന പരിസ്ഥിതി ദിനാചരണം പ്രിൻസിപ്പൽ അബ്ദുൽ അസീസ്.സി.ടി ഉദ്ഘാടനം നിർവഹിച്ചു. സയൻസ് ഡിപ്പാർട്ട്മെൻ്റ് മേധാവി അനീഷ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പാൾ ഷെമീറ, അഡ്മിനിസ്ട്രേറ്റർ സലിം എന്നിവർ പരിസ്ഥിതി ദിന സന്ദേശത്തിൽ ഊന്നി ആശംസകളർപ്പിച്ചു. പാരിസ്ഥിതിക വിശയത്തിലൂന്നി വിദ്യാർത്ഥികളായ റെഹ്‌ന ഫാത്തിമ പ്രസംഗവും റിഫ. കെ കെ കവിതയും ആലപിച്ചു. ഹരിതം - എക്കൊ ക്ലബ്ബ് കോഡിനേറ്റർ സാജിത നന്ദി പ്രാകാശിപ്പിച്ചു. വിദ്യാർത്ഥികൾ മുത്തശ്ശിമാവിന് ചുറ്റും കൈകോർത്ത് പിടിച്ചും പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങൾ അടങ്ങിയ ചാർട്ടുകൾ അണിയിച്ചും സ്‌കൂൾ മുറ്റത്തെ മുത്തശ്ശിമാവിന് ആദരവ് സംഘടിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.പി ഷെരീഫ് മുത്തശ്ശിമാവിൻ്റെ ചരിത്രത്തെ ആസ്പദമാക്കി ലഘു വിവരണം പങ്കുവെച്ചു. തുടർന്ന് ഹരിതം ക്ലബ് അംഗങ്ങൾ കാമ്പസിൽ ഔഷധ സസ്യങ്ങൾ ഉൾപ്പെടെയുള്ള വൃക്ഷ തൈകൾ നട്ടു.ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് പരിസ്ഥിതി ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. പ്രോഗ്രാമുകൾക്ക് ഡിപ്പാർട്ട്മെൻ്റ് അംഗങ്ങളായ രാഖി, ബിഷാറ, ഫർഹ എന്നിവർ നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments