എസ് എസ് എഫ് നാലകം യൂണിറ്റ് സാഹിത്യോത്സവ് സമാപിച്ചു
സർഗവസന്ത പേമാരി തീർത്ത് SSF നാലകം യൂണിറ്റ് സാഹിത്യോത്സവ് സമാപിച്ചു.അഞ്ച് വേദികളിലായി 40 പരിപാടികളിലാണ് മത്സരങ്ങൾ നടന്നത്.
യൂണിറ്റ് പ്രസിഡന്റ് ഷിബിലി കെ വൈ അദ്ധ്യക്ഷത വഹിച്ചു.മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർ മെഹറലി കടവിൽ ഉദ്ഘാടനം ചെയ്തു. സന്ദേശപ്രഭാഷണം എസ് എസ് എഫ് പൊന്നാനി ഡിവിഷൻ എക്സിക്യൂട്ടീവ് അംഗം സയ്യിദ് ജദീർ മൊയ്‌നി നടത്തി. കേരള മുസ്ലിം ജമാഅത്ത് പൊന്നാനി സോൺ ജനറൽ സെക്രട്ടറി ഹമീദ് ലത്തീഫി, എസ് വൈ എസ് മാറഞ്ചേരി സർക്കിൾ പ്രസിഡന്റ് സുബൈർ ബാഖവി, റഫീഖ് അൽ ഹസനി, എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ശിബിൽ പി സ്വാഗതവും പറഞ്ഞു. കലാപ്രതിഭയായി തൻവീറിനീയും സർഗ്ഗപ്രതിഭയായി അസ്‌ലം ഒ വിയേയും തെരഞ്ഞെടുത്തു. നാലകം
വെസ്റ്റ്,സൗത്ത്, നോർത്ത് ബ്ലോക്കുകൾ യഥാ ക്രമം ഒന്ന്, രണ്ട്,മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. എസ് എസ് എഫ് സെക്രട്ടറി സുജീർ നന്ദി പറഞ്ഞ് പരിപാടി സമാപിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com


0 Comments