വനിതാ ഹെല്‍ത്ത് ക്ലബ്ബ് ഒരുക്കി പുന്നയൂര്‍ പഞ്ചായത്ത്: ഉദ്ഘാടനം ഇന്ന്
വനിതകളുടെ ആരോഗ്യ സംരക്ഷണത്തിനും പരിപാലനത്തിനുമായി വനിതാ ഹെല്‍ത്ത് ക്ലബ്ബിന് നേതൃത്വം നല്‍കി പുന്നയൂര്‍ ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തും ജില്ലാ പഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ജീവിതശൈലീ രോഗങ്ങളില്‍ നിന്നും മുക്തി നേടുകവഴി സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം ഉറപ്പക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഗ്രാമപഞ്ചായത്ത് ഫണ്ടില്‍ നിന്നും 7 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്നും 5 ലക്ഷം രൂപയുമായി 12 ലക്ഷം രൂപയാണ് പദ്ധതിയുടെ നടത്തിപ്പിന് വിനിയോഗിക്കുന്നത്. പതിനഞ്ചാം വാര്‍ഡിലെ പഞ്ചവടി 60-ാം നമ്പര്‍ അങ്കണവാടിയുടെ ഒന്നാം നിലയിലാണ് ഹെല്‍ത്ത് ക്ലബ്ബിന്റെ പ്രവര്‍ത്തനം.
അബ്‌ഡോമിനല്‍ കോര്‍ മെഷീന്‍, റോവിങ് മെഷീന്‍, ട്രഡ് മില്‍, ഫ്‌ലാറ്റ് ബഞ്ച്, സ്പിന്‍ ബൈക്ക്, ട്വിസ്റ്റര്‍ വിത്തൌട്ട് ഹാന്‍ഡില്‍, തുടങ്ങിയ 12 ഓളം വ്യായാമ ഉപകരണങ്ങളും ഒരുക്കിയിട്ടുള്ളതാണ്. പരിശീലനം നല്‍കുന്നതിനായി ഒരു വനിതാ പരിശീലകയേയും നിയമിച്ചിട്ടുണ്ട്. അഡ്മിഷന്‍ ഫീസ് 200 രൂപയും പ്രതിമാസ ഫീസ് 200 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തേക്ക് 2000 രൂപ ഫീസ് ഒറ്റത്തവണയായി അടയ്ക്കാം.
വനിതാ ഹെല്‍ത്ത് ക്ലബ്ബിന്റെ ഉദ്ഘാടനം ജൂണ്‍ 30ന് വൈകീട്ട് മൂന്ന് മണിക്ക് ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി എം അഹമ്മദ് നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം റഹിം വീട്ടിപറമ്പില്‍ മുഖ്യാതിഥിയാകും.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments