Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ചൊവ്വല്ലൂരിനെ കാണാൻ ടി.എസ്.രാധാകൃഷ്ണൻ എത്തി.


ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയെ ഭക്തിഗാന രചനയില്‍ ഒന്നാമനാക്കിയ 'ഒരു നേരമെങ്കിലും കാണാതെ വയ്യെന്‍റെ ഗുരുവായൂരപ്പാ നിന്‍ ദിവ്യരൂപം...' എന്ന പാട്ടിന് ഈണം പകര്‍ന്ന ടി.എസ്.
രാധാകൃഷ്ണന്‍ കവിയെ അവസാനമായി ഒരു നോക്കുകാണാനെത്തി.

1982 മാര്‍ച്ചില്‍ ഗുരുവായൂര്‍ ഉത്സവകാലത്ത് ഏതാനും മണിക്കൂറുകള്‍ കൊണ്ട് കൃഷ്ണന്‍കുട്ടി എഴുതിയതാണ് ഒരു നേരമെങ്കിലും എന്ന ഗാനം. ചുരുങ്ങിയ സമയം കൊണ്ട് രാധാകൃഷ്ണന്‍ അതിന് സംഗീതം പകര്‍ന്നു. പിന്നെ ഭക്തരുടെയും യുക്തിവാദികളുടെയുമൊക്കെ ചുണ്ടിലെ ഈണമായി ഈ ഗാനം മാറുകയായിരുന്നു.

കൃഷ്ണന്‍കുട്ടി എഴുതി തന്ന വരികള്‍ വായിച്ച ഉടന്‍ തന്നെ വിധിനിയോഗമെന്നോണം തന്നിലേക്ക് ഈണം വന്ന് നിറയുകയായിരുന്നുവെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. ഭാവിയില്‍ ഈ ഗാനം ഇത്രയും സംഭവമാകുമെന്നൊന്നും കരുതിയിരുന്നില്ല. പിന്നീട് യേശുദാസ് ശബ്ദം പകര്‍ന്നതോടെ ഏറ്റവുമധികം മലയാളികള്‍ നെഞ്ചേറ്റിയ ഭക്തിഗാനമായി അത് മാറി. തന്‍റെയും ചൊവ്വല്ലൂരിന്‍റെയും കൂട്ടുകെട്ടില്‍ പിറന്ന മിക്ക ഭക്തിഗാനങ്ങളും ജനം ഏറ്റെടുത്തുവെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. ചൊവ്വല്ലൂര്‍ സംഭാഷണം എഴുതിയ സര്‍ഗം സിനിമയുടെ സംവിധായകന്‍ ഹരിഹരനും അന്ത്യോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments