Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ബി ഡി കെ പൊന്നാനി 
താലൂക്ക് കമ്മിറ്റിയും റീഗൽ ജ്വല്ലറി എടപ്പാളും
സംയുക്തമായി പെരിന്തൽമണ്ണ ഗവ: ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ എടപ്പാൾ റീഗൽ ജ്വല്ലറിയിൽ വെച്ചു സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.


ക്യാമ്പിൽ 60 രക്തദാതാക്കൾ രജിസ്റ്റർ ചെയ്യുകയും 46 പേർ രക്തദാനം നടത്തുകയും ചെയ്തു. ക്യാമ്പിൽ വെച്ചു 25 തവണയിൽ കൂടുതൽ രക്ത ദാനം നിർവഹിച്ച ബി ഡി കെ കോർഡിനേറ്റർമാർക്ക് റീഗൽ ജ്വല്ലറിയുടെ ആദരവ് നൽകുകയുണ്ടായി. 

എടപ്പാൾ ഗ്രാമപഞ്ചായത്തു വൈസ് പ്രസിഡന്റ്‌ ശ്രീ.k.പ്രഭാകരൻ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. റീഗൽ ജ്വല്ലറി ചെയർമാൻ ശിവദാസൻ അധ്യക്ഷത വഹിക്കുകയും പൊന്നാനി സബ് റെസ്ജിസ്ട്രാർ വിനോദ് ആശംസ അറിയിക്കുകയും ചെയ്തു. റീഗൽജ്വല്ലേഴ്‌സ് ജനറൽ മാനേജർ രതീഷ് A R, മാർക്കറ്റിംഗ് മാനേജർമാരായ സാദിഖ്, സനീഷ്, ഷോറൂം മാനേജർ ജോബി ജോൺ എന്നിവരും ബിഡികെ പൊന്നാനി താലൂക്ക് സെക്രട്ടറി അലി ചേക്കോട്, പ്രസിഡന്‍റ് നൌഷാദ് അയിങ്കലം, കോഡിനേറ്റർമാരായ സുജിത്ത് പൊൽപ്പാക്കര, സജയ്
പൊൽപ്പാക്കര, മുനീർ ചുള്ളിക്കൽ, ബാദുഷ പുതുപൊന്നാനി, അലിമോൻ പൂക്കരത്തറ ജുനൈദ് നടുവട്ടം, അജി കൊലളമ്പ്, ഗഫൂർ എടപ്പാൾ, അഭിലാഷ് കക്കിടിപ്പുറം, വാഹിദ് പന്താവൂർ, 
അമീൻ മാറഞ്ചേരി എന്നിവരും ക്യാമ്പിന് നേതൃത്വം നൽകി.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.comp

Post a Comment

0 Comments