Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സോഷ്യല്‍ എംപവര്‍മെന്റ് ഫോറം വടക്കേക്കാട് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സൗജന്യ ട്രെയിനിങ് ഒരുക്കുന്നു.


സോഷ്യല്‍ എംപവര്‍മെന്റ് ഫോറം വടക്കേക്കാട് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സൗജന്യ ട്രെയിനിങ് ഒരുക്കുന്നു.

വിദ്യാര്‍ത്ഥി സമൂഹത്തെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തില്‍ സോഷ്യല്‍ എംപവര്‍മെന്റ് ഫോറം വടക്കേക്കാടിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടി ഉണര്‍വ് പദ്ധതിയുടെ ഭാഗമായി എംപവര്‍മെന്റ് ട്രെയിനിങ് സൗജന്യമായി ഒരുക്കുന്നു. പുന്നയൂര്‍, പുന്നയൂര്‍ക്കുളം, വടക്കേക്കാട് പഞ്ചായത്തുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടിയാണ് കരിയര്‍ ഗൈഡന്‍സ് , മോട്ടിവേഷന്‍ ക്ലാസ് എന്നിവ സംഘടിപ്പിക്കുന്നത്. വടക്കേക്കാട് നാലാംകല്ല് എം. ആന്റ് ടി ഹാളില്‍ 12ന് ഞായറാഴ്ച രാവിലെ 8.30 ന് ജില്ല പഞ്ചായത്ത് അംഗം റഹീം വീട്ടിപ്പറമ്പില്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉച്ചക്ക് 2:30 ന് സംസ്ഥാന സര്‍ക്കാര്‍ ന്യൂനപക്ഷ അംഗം അഡ്വക്കറ്റ് മുഹമ്മദ് ഫൈസലും ഉദ്ഘാടനം ചെയ്യും. ജീവിതത്തിന് പുത്തനുണര്‍വ് പകര്‍ന്നു പുതുമയുള്ള ലക്ഷ്യങ്ങള്‍ നിര്‍ണയിച്ച് വിജയത്തിന്റെ അനുഭൂതി ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുസൃതമായ ഒരു വേദി ഒരുക്കുകയാണ് ഇതിലൂടെ സോഷ്യല്‍ എംപവര്‍മെന്റ് ഫോറം വടക്കേക്കാട് ചെയ്യുന്നത്. അന്താരാഷ്ട്ര ലൈഫ് കോച്ചും എന്‍ എല്‍ പി ട്രെയിനറുമായ ഡോ അബ്ദുസ്സലാം ഉമര്‍ വിദ്യാര്‍ത്ഥികളോടും രക്ഷിതാക്കളോടും സംവദിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇതിലേക്കുള്ള രജിസ്‌ട്രേഷന് 8802900700 നമ്പറില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികളായ സോഷ്യല്‍ എംപവര്‍മെന്റ് ഫോറം ചെയര്‍മാന്‍ പി എസ് മുഹമ്മദ് ശിഹാബ്, കണ്‍വീനവര്‍ അബ്ദുല്‍ റസാഖ് ചമ്മന്നൂര്‍, കോര്‍ഡിനേറ്റര്‍മാരായ അഷ്‌ക്കര്‍ അറക്കല്‍, റാഷിദ് കല്ലൂര്‍ തുടങ്ങിയവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.comp

Post a Comment

0 Comments