പൊന്നാനി ബ്ബോക്ക് തല പ്രവേശനോത്സവം - വെളിയങ്കോട് ന്യൂ ജി. എൽ . പി. സ്കൂളിൾ നടന്നു
പൊന്നാനി ബ്ലോക്ക് തലത്തിലേയും , ഗ്രാമ പഞ്ചായത്ത് തലത്തിലേയും പ്രവേശനോത്സവം വെളിയങ്കോട് ന്യൂ ജി.എൽ . പി. സ്കൂളിൾ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു . ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സെയ്ത് പുഴക്കര അധ്യക്ഷത വഹിച്ചു .
അക്ഷരങ്ങളുടെയും , പുത്തനനുഭവങ്ങളുടെയും ലോകത്തേക്ക് ആകാംക്ഷയോടെ എത്തിയ കുരുന്നുകളെ ആഘോഷത്തോടെ സ്വീകരിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വിദ്യഭാസ നിർവ്വഹണ ഉദ്യോഗസ്ഥനും , പ്രധാനധ്യാപകനുമായ ബാബു . വി , സ്വാഗതം ആശംസിച്ചു . പൊന്നാനി എ.ഇ.ഒ ഷോജ ടി.എസ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫൗസിയ വടക്കേപ്പുറത്ത് , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുമിതാ സുരേഷ് , ഹുസ്സൈൻ പാടത്തകയിൽ ഷരീഫ മുഹമ്മദ് , കെ. വേലായുധൻ പഞ്ചായത്ത് സെക്രട്ടറി കെ.കെ രാജൻ , .പി .ടി .എ പ്രസിഡൻ്റ് ബഷീർ കെ. കെ. എം.ടി. എ പ്രസിഡന്റ് സുമയ്യ , സ്റ്റാഫ് സെക്രട്ടറി ജമീല ടീച്ചർ , മുൻ പ്രധാനധ്യപിക ഫസീല ടീച്ചർ തുടങ്ങിയവർ സംസാരിച്ചു .
2021- 22 വാർഷിക പദ്ധതിയിൽ പതിനെട്ട് ലക്ഷം രൂപ വകയിരുത്തി ഗ്രാമ പഞ്ചായത്തിലെ അഞ്ച് സ്കൂളുകൾക്ക് ആവശ്യമായ മേശ , ബെഞ്ച് , ഡസ്ക് , പ്രിസ്റ്റർ
എന്നിവയുടെ വിതരണോദ് ഘാടനവും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നിർവ്വഹിച്ചു .
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments