Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കലശമലയിൽ രാജയോഗ പരിശീലനവും വൃക്ഷതൈ നടീലും സംഘടിപ്പിച്ചു.



കലശമലയിൽ രാജയോഗ പരിശീലനവും വൃക്ഷതൈ നടീലും സംഘടിപ്പിച്ചു.



അന്താരാഷ്ട്ര യോഗാ ദിനാചരണത്തോടനുബന്ധിച്ച് അഗസ്ത്യതപോഭൂമിയായ കലശമലയിൽ ആര്യലോക് ആശ്രമവും പ്രജാപിത ബ്രഹ്മകുമാരീസ് ഈശ്വരീയ വിദ്യാലയവും സമുന്വയിച്ച് രാജയോഗ പരിശീലനവും വൃക്ഷത്തൈകൾ നടലും ചെയ്തു.

40 ലക്ഷം വൃക്ഷതൈകൾ നടുന്ന ബ്രഹ്മാകുമാരിസിന്റെ കല്പതരു
പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു വിരളവും അന്യം നിന്ന് കൊണ്ടിരിക്കുന്നതുമായ നിരവധി വൃക്ഷങ്ങൾ വളരുന്ന കലശമലയിലെ ആര്യലോക് ആശ്രമത്തിന്റെ ആര്യവനത്തിൽ വൃക്ഷതൈകൾ നട്ടത്.

കുന്നംകുളം സെന്റ് ജോൺസ് ബഥനി സ്കൂൾ പ്രിൻസിപ്പാൾ ഫാ പത്രോസ് ആര്യവനത്തിൽ മിറാക്കിൾ ഫ്രൂട്ട് വൃക്ഷ തൈ നട്ടായിരുന്നു ഉത്ഘാടനം നിർവ്വഹിച്ചത്. ബ്രഹ്മാകുമാരീസ് സിസ്റ്റർ സൈലേന്ദ്രി രാജയോഗ പരിശീലനം നൽകി. ശേഷം പങ്കെടുത്തവർ നിരവധി വൃക്ഷതൈകൾ നട്ടു.

അനീഷ് ഇയാൽ അധ്യക്ഷത വഹിച്ചു. ശ്രീ ശ്രീ ആര്യമഹർഷി അനുഗ്രഹ പ്രഭാഷണവും കരീം പന്നിത്തടം മുഖ്യപ്രഭാഷണവും ചെയ്തു.

സജീവൻ പൂക്കാട്ടുപടി, സിസ്റ്റർ പുഷ്പ, രാജൻ കിഴൂർ, റസാഖ്‌ പെരുമ്പിലാവ്, ആര്യനാമിക ജയകൃഷ്ണൻ അരുവായി എന്നിവർ സംസാരിച്ചു


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments